വിദേശത്ത് മെഡിസിന്‍ പൂര്‍ത്തിയാക്കവരില്‍ 90 ശതമാനവും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ന്യൂഡല്‍ഹി: വിദേശത്ത് മെഡിസിന്‍ പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയില്‍ യോഗ്യതാ പരീക്ഷകളില്‍ പരാജയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടയിലാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശം.
വിദേശത്ത് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്ക് ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് എക്‌സാമിനേഷന്‍ (എഫ്എംജിഇ) വിജയിക്കണം.
എന്തിനാണ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് എന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മെഡിസിന്‍ പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോവേണ്ട ആവശ്യമില്ലെന്നും ഇന്ത്യയില്‍ തന്നെ പഠിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് വിദേശത്തേക്ക് ഒഴുകുന്നതെന്നും അത് അവസാനിപ്പിക്കാനായി സ്വകാര്യകമ്പനികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരണമെന്നും മോദി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."