'രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് വിഷയമെങ്കില്‍ ചര്‍ച്ചകള്‍ രഹസ്യമാക്കി വെച്ചതെന്തിന്'- വി.ടി ബല്‍റാം
കോഴിക്കോട്: സി.പി.എം- ആര്.എസ.എസ് ചര്‍ച്ചാ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. പിണറായി വിജയന് നേരിട്ട് പങ്കെടുത്ത് ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന് സമ്മതിച്ചതിന് പിന്നാലെയാണ് ബല്‍റാമിന്റെ പ്രതികരണം. പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് ഈ സിപിഎംആര്‍എസ്എസ് ചര്‍ച്ചകളുടെ വിഷയമെങ്കില്‍ അതിത്ര നാളും രഹസ്യമാക്കി വയ്ക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഇതേകുറിച്ച് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏതായാലും പിണറായി വിജയന് നേരിട്ട് പങ്കെടുത്ത് ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന് തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇതിനേക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ട്.
പിന്നീടും നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ സിപിഎംആര്‍എസ്എസ് നേതാക്കള്‍ നടത്തിവരുന്നുണ്ട് എന്നും പി ജയരാജന് സാക്ഷ്യപ്പെടുത്തുന്നു. പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് ഈ സിപിഎംആര്‍എസ്എസ് ചര്‍ച്ചകളുടെ വിഷയമെങ്കില്‍ അതിത്ര നാളും രഹസ്യമാക്കി വയ്ക്കേണ്ട കാര്യമെന്താണ്? രണ്ടു കൂട്ടര് രഹസ്യ ചര്‍ച്ചകള്‍ നടത്തിയാല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ കൊലപാതകങ്ങള്‍ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകള്‍ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്.
ഇനി അതല്ല, കൊലപാതകങ്ങള്‍ക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണോ സിപിഎം ആര്‍എസ്എസ് ഉഭയകക്ഷി ചര്‍ച്ചകളുടെ അജണ്ട ? ഇതിനുത്തരം കേരളത്തിന് തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്.
ഏതായാലും പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത് ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി എന്ന് സിപിഎം സംസ്ഥാന...
Posted by VT Balram on Tuesday, 2 March 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."