HOME
DETAILS
MAL
വിദേശഫണ്ട് സ്വീകരിച്ചത് കേന്ദ്ര അനുമതിയില്ലാതെ: കിഫ്ബിക്കെതിരെ കേസെടുത്ത് ഇ.ഡി; ധനമന്ത്രിയെയും ചോദ്യം ചെയ്യും
backup
March 02 2021 | 15:03 PM
തിരുവനന്തപുരം: കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന പരാതിയില്‍ കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ ലംഘനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.
ധനമന്ത്രി ടി.എം തോമസ് ഐസക്കിനെയും ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കിഫ്.ബി സി.ഇ.ഒ കെ.എം എബ്രാഹം, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവര്‍ക്കും ഇ.ഡി നോട്ടീസയച്ചിട്ടുണ്ട്. രണ്ടുപേരോടും അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിനും നോട്ടിസ് അയച്ചിട്ടുണ്ട്. ഹോള്‍സെയില്‍ ബാങ്കിഗ് എക്സിക്യൂട്ടീവ് ഹെഡിനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."