HOME
DETAILS

മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

  
backup
March 02, 2021 | 8:07 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ താന്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്നലെ നടന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണസമിതി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിലാണ് മുല്ലപ്പള്ളി നിലപാട് പ്രഖ്യാപിച്ചത്.
മുന്നണിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് തന്റെ പ്രധാന ദൗത്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തനിക്കുമേല്‍ മത്സരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. അന്നും പാര്‍ട്ടിയെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് താന്‍ ഏറ്റെടുത്തതെന്നും മുല്ലപ്പളളി പറഞ്ഞു.


കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വീട്ടിലെത്തി സമ്മര്‍ദം ചെലുത്തിയിട്ടും മത്സരിക്കാനില്ലെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനില്‍ക്കുകയാണ്. പി.ജെ കുര്യന്‍ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
നേരത്തെ, കണ്ണൂരിലോ കല്‍പ്പറ്റയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി മത്സരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുല്ലപ്പള്ളിയെ മത്സരിപ്പിച്ച ശേഷം കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമായിരുന്നു. ഈ നീക്കങ്ങളെ പൊളിക്കുംവിധമാണ് മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി തുറന്നുപറഞ്ഞത്. എന്നാല്‍ അന്തിമതീരുമാനം ഹൈക്കമാന്‍ഡിന്റേതായതിനാല്‍ നിലപാടിന് അധികം ആയുസുണ്ടാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെ. സുധാകരനും കെ. മുരളീധരനും യോഗത്തിനു ശേഷം വ്യക്തമാക്കി. നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മണ്ഡലത്തിലും എം.പിമാരുടെ പേര് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  7 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  7 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  7 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  7 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  7 days ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  7 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  7 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  7 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  7 days ago