HOME
DETAILS

കോടതിയിൽ പരാതി നൽകി; ആനുകൂല്യങ്ങൾ മുഴുവൻ വാങ്ങി രാജു നാട്ടിലേക്ക് മടങ്ങി

  
backup
March 02, 2021 | 11:14 PM

alahsa-raju-case-pass-0303

      അൽഅഹ്‌സ: 29 വർഷമായി ജോലി ചെയ്യുന്ന കമ്പനി ജോലിക്കരാർപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റ് അടിച്ചതിനെതിരെ കോടതിയിൽ പരാതി നൽകിയ മലയാളിക്ക് അനുകൂല വിധി. എറണാകുളം തിരുവാങ്കുളം സ്വദേശിയായ കൊമ്പനാട്ട് കുര്യച്ചൻ രാജുവാണ് കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് തന്റെ 29 വർഷത്തെ ആനുകൂല്യങ്ങളും വാങ്ങി നാട്ടിലേക്ക് തിരിച്ചത്. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെയാണ് രാജു നിയമപോരാട്ടം നടത്തി വിജയിച്ചത്.

    എറണാകുളം തിരുവാങ്കുളം സ്വദേശിയായ രാജു 29 വർഷമായി ശുഖൈഖിൽ ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. പ്രായമായതിന്റെ പേര് പറഞ്ഞാണ് കമ്പനി അദ്ദേഹത്തിന്റെ ജോലി നിർത്തലാക്കി എക്സിറ്റ് അടിച്ചത്. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ അവർ തയ്യാറായില്ല. ഇതിനെതിരെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി മാധവം, സിയാദ്, സുശീൽ കുമാർ, ഷിബു താഹിർ എന്നിവരുടെ പിന്തുണയോടെ കമ്പനിയ്‌ക്കെതിരെ രാജു ലേബർ കോടതിയിൽ നിയമയുദ്ധം നടത്തി. വിജയകരമായ നിയമയുദ്ധത്തിന് ഒടുവിൽ പരാജയം സമ്മതിച്ച കമ്പനി, രാജുവിന് എല്ലാ ആനുകൂല്യങ്ങളും, വിമാനടിക്കറ്റും നൽകുകയായിരുന്നു.

    ശേഷിച്ച കാലം നാട്ടിൽ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് രാജുവിന്റെ തീരുമാനം. നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് പ്രവർത്തകനായ കൊമ്പനാട്ട് കുര്യച്ചൻ രാജുവിന് നവയുഗം സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് ഓഫിസിൽ വെച്ച് അൽഹസ്സ മേഖല ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് മേഖല സെക്രട്ടറി സുശീൽ കുമാർ നവയുഗത്തിന്റെ ഉപഹാരം രാജുവിന് കൈമാറി. ശുഖൈഖ് യൂണിറ്റ് രക്ഷാധികാരി ജലീൽ, യൂണിറ്റ് ട്രെഷറർ ഷിബു താഹിർ, വൈസ് പ്രസിഡന്റ് സുന്ദരേശൻ , മേഖല നേതാക്കളായ രഘുനാഥ്‌, സ്റ്റീഫൻ എന്നിവർ ആശംസപ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് മുരളിധരൻ സ്വാഗതവും, ഷാജഹാൻ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  2 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  3 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  3 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  3 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  3 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  4 hours ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  4 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  4 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  4 hours ago