HOME
DETAILS

ലഹരിമരുന്ന് കേസ് ; ആര്യൻ ഖാനെതിരേ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

  
backup
March 03, 2022 | 6:33 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%96


ന്യൂഡൽഹി
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരേ തെളിവില്ലെന്ന് എൻ.സി.ബി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ആര്യൻ ഖാൻ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നതിനോ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടിരുന്നു എന്നതിനോ തെളിവില്ലെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.


ആര്യൻ ഖാനെതിരേ എൻ.സി.ബി മുംബൈ യൂനിറ്റ് നടത്തിയ ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ.
ആര്യൻ ഖാൻ ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നു എന്നതിന് തെളിവില്ലെന്നതിനാൽ മൊബൈൽ കസ്റ്റഡിയിലെടുത്തതും ചാറ്റുകൾ പരിശോധിച്ചതും ചട്ടപ്രകാരമായിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


റെയ്ഡ് നടപടികൾ ചിത്രീകരിക്കണമെന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ചട്ടവും കേസിൽ പാലിക്കപ്പെട്ടിട്ടില്ല. മറ്റു പ്രതികളിൽനിന്ന് കണ്ടെടുത്ത ലഹരിവസ്തുക്കൾ സ്വതന്ത്രമായി കണ്ടെടുത്തതാണെന്നും ഗൂഢാലോചനയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് എൻ.സി.ബി ഡയറക്ടർ ജനറൽ എസ്.എൻ പ്രധാന് സമർപ്പിക്കാനാണ് ഡൽഹിയിൽ നിന്നുള്ള പ്രത്യേകസംഘം ആലോചിക്കുന്നത്.
ഇതിനിടെ ആര്യൻ ഖാനെതിരേ തെളിവില്ലെന്ന റിപ്പോർട്ടുകൾ തള്ളി എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ് രംഗത്തെത്തി. ഇത്തരം റിപ്പോർട്ടുകളെല്ലാം വാസ്തവ വിരുദ്ധവും ഊഹാപോഹവുമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്യൻ ഖാനെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് നേരത്തെ ബോംബൈ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  3 days ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  3 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  3 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  3 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  3 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  3 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  3 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  3 days ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  3 days ago