ശുചിമുറി നിര്‍മാണം: ജലനിധി 14 കോടി നല്‍കും
തൊടുപുഴ: സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജന മുക്തഗ്രാമങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങളില്‍ ജലനിധിയും പങ്കാളിയാകുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 19 ജലനിധി പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് 14 കോടി വിതരണം ചെയ്യുമെന്ന് റീജനല്‍ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
അറക്കുളം, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി, വാത്തിക്കുടി, രാജാക്കാട്, കൊന്നത്തടി, നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ചക്കുപള്ളം, അടിമാലി, മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി, ബൈസണ്‍വാലി പഞ്ചായത്തുകളിലായി 90 -94 കുടുംബങ്ങള്‍ക്കാണ് ശുചിമുറി നിര്‍മിക്കേണ്ടത്. 600 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയാക്കി രേഖ സമര്‍പ്പിക്കുന്നവര്‍ക്ക് 15,400 രൂപ വീതമാണ് ധനസഹായം നല്‍കുക. ഓരോ പഞ്ചായത്തിലെയും ജലനിധി ഗുണഭോക്തൃ സമിതികളുടെ ഫെഡറേഷന്‍ വഴിയാണ് ഗുണഭോക്താക്കള്‍ക്ക് സഹയമത്തെിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."