ഐ ലീഗ്: ഗോകുലത്തിന് സമനിലപ്പൂട്ട്, പട്ടികയിൽ രണ്ടാമത്
കൊല്‍ക്കത്ത: ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഐ ലീഗ് മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് സമനിലപ്പൂട്ട്. ഇന്ന് നടന്ന മത്സരത്തില്‍ നെറോക്ക എഫ്.സിയാണ് ഗോകുലത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്.
ഇന്ന് ജയിച്ചിരുന്നെങ്കില്‍ പട്ടികയില്‍ ഒന്നാം സ്ഥാനം തനിച്ച് അലങ്കരിക്കാമായിരുന്ന അവസരമാണ് ഗോകുലം സമനിലയോടെ തുലച്ചത്. നിലവില്‍ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം.
നെറോക്കയ്ക്കും നാല് പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ നെറോക്ക ഒന്നാമതെത്തുകയായിരുന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ എഫ്.സി, ട്രാവു എഫ്.സിയെ 3-1ന് പരാജയപ്പെടുത്തി.
കഴിഞ്ഞ ഡിസംബര്‍ 27നാണ് ഐ ലീഗ് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതോടെ ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. പിന്നീട് കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇന്ന് പുനരാരംഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."