HOME
DETAILS

'തോക്കിന്റെ പാത്തി കൊണ്ടടിച്ചു, അനുസരിച്ചില്ലെങ്കില്‍ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി' ഉക്രൈന്‍ സൈനികരുടെ ചെയ്തികള്‍ പങ്കുവെച്ച് മലയാളി വിദ്യാര്‍ത്ഥിനി

  
backup
March 04 2022 | 07:03 AM

kerala-thrissur-girl-recalls-ordeal

കൊച്ചി: 'തലക്കു മീതെ മരണം പെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഏത് നിമിഷവും ഒരു ചീള് ഞങ്ങള്‍ക്കു മേല്‍ വന്ന പതിച്ചേക്കാവുന്ന ഭീതി ഒരുഭാഗത്ത്. അസ്ഥികളെ പോലും മരവിപ്പിക്കുന്ന തണുപ്പ് മറ്റൊരു ഭാഗത്ത്. കത്തിക്കാളുന്ന വിശപ്പ്..ദാഹം അലച്ചിലിന്റെ ക്ഷീണം..എല്ലാത്തിനു പുറമേ ഉക്രൈന്‍ സൈനികരുടെ പെരുമാറ്റം...ശരിക്കും നരകമായിരുന്നു ആ നാല് ദിനങ്ങള്‍. ആയുസ്സൊടുങ്ങുവോളം വേട്ടയാടിക്കൊണ്ടിക്കാന്‍ മാത്രം ഭീകരമായ നാളുകള്‍' ഉക്രൈനില്‍ നിന്നും ഇന്ത്യയിലെത്താന്‍ താന്‍ താണ്ടിയ ദുരിതപര്‍വ്വം ഓര്‍ത്തെടുത്തു തൃശൂര്‍കാരി അശ്വതി ഷാജി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

കീവ് നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെ ഏയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അശ്വതി ഇന്നലെയാണ് തിരിച്ചെത്തിയത്.

ഫെബ്രുവരി 24ന് യുക്രൈന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയാണ് റഷ്യ ബോംബിങ് തുടങ്ങിയത്. ഹോസ്റ്റല്‍ കെട്ടിടമെല്ലാം കുലുങ്ങി. തല പൊട്ടിപ്പിളരുന്നതു പോലെ തോന്നി എനിക്ക്. ഹോസ്റ്റല്‍ അധികൃതര്‍ ഞങ്ങളെ ബേസ്‌മെന്റിലേക്കു മാറ്റി. മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരുന്നതൊക്കെ പ്രയാസമായിരുന്നു.'

യൂണിവേഴ്‌സിറ്റിയില്‍ മൂന്നു മലയാളി കുട്ടികളാണ് ഉണ്ടായിരുന്നത്. ഒരാള്‍ തുടക്കത്തില്‍ തന്നെ മടങ്ങിയിരുന്നു. ഇനിയൊരാളുള്ളത് ഹംഗറി അതിര്‍ത്തിയിലേക്കാണ് പോയത്.


''നാലു ദിവസമായിരുന്നു യാത്ര. ഉറങ്ങാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. ഒരു മലയാളി ഏജന്റ് പോളണ്ട് അതിര്‍ത്തിയിലേക്കു പോവാന്‍ കാര്‍ ഏര്‍പ്പാടാക്കി തന്നു. 1200 കിലോമീറ്റര്‍ ദൂരമുണ്ട്. ഫെബ്രുവരി 25ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് യാത്ര തുടങ്ങിയത് പിറ്റേന്ന് ലീവ് നഗരത്തില്‍ എത്തി. പുറത്തു കടക്കാന്‍ നീണ്ട കാത്തിരിപ്പായിരുന്നു. ഉക്രൈനികളെ കയറ്റിവിടുന്നതില്‍ മാത്രമായിരുന്നു പട്ടാളത്തിനു താത്പര്യം. പത്തു ഉക്രൈനികളെ വിടുമ്പോള്‍ ഒരു വിദേശിയെ കടക്കാന്‍ അനുവദിക്കും. അങ്ങനെയായിരുന്നു അവിടെ. ലക്ഷങ്ങളാണ് അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുന്നത്. യാത്രയുടെ ഓരോ നിമിഷത്തിലും അവിടെ തളര്‍ന്നു വീഴുമെന്ന് തോന്നി. കൂടെയുണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ആത്മവിശ്വാസം പകര്‍ന്നത്.

ഇരുപത്തിയേഴിന് കുറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു ബസ്സില്‍ അതിര്‍ത്തി പട്ടണം വരെ എത്തി. അവിടെ ചെക് പോസ്റ്റ് ഉണ്ട്. തുടര്‍ന്നുള്ള 47 കിലോമീറ്റര്‍ നടന്നാണ് പോയത്. അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പിന്നെയും നീണ്ട ക്യൂ. കൊടും തണുപ്പില്‍ 24 മണിക്കൂറാണ് അവിടെ കഴിച്ചുകൂട്ടിയത്. സഹിക്കവയ്യാതായപ്പോള്‍ എങ്ങനെയെങ്കിലും കടത്തിവിടാന്‍ ഉക്രൈനി പട്ടാളക്കാരോട് അപേക്ഷിച്ചു. ക്രൂരമായി ആയിരുന്നു പ്രതികരണം. അവര്‍ ഞങ്ങളെ എകെ 47 തോക്കുകൊണ്ട് അടിച്ചു. അടങ്ങിയിരുന്നില്ലെങ്കില്‍ വെടിവയ്ക്കുമെന്നു പറഞ്ഞു. ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടതിനു ശേഷമാണ് അവര്‍ ഗെയ്റ്റ് തുറന്നത്.

ഗെയ്റ്റ് കടന്ന് മറുവശത്ത് എത്തിയപ്പോള്‍ രക്ഷപ്പെട്ടെന്നാണ് കരുതിയത്. പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്ത് അവിടെ കണ്ട ഒരു ബസില്‍ കയറിയപ്പോള്‍ അവര്‍ ഞങ്ങളെ വലിച്ചിഴച്ചു താഴെയിട്ടു. വേണമെങ്കില്‍ നടന്നുപോവാന്‍ പറഞ്ഞു. നായ്ക്കളോടെന്ന പോലെയാണ് അവര്‍ ഞങ്ങളോടു പെരുമാറിയത് അശ്വതി പറയുന്നു.

ഇരുപത്തിയെട്ടിന് വൈകിട്ടാണ് അശ്വതിയും കൂടെയുള്ളവരും പോളണ്ട് ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച ഡല്‍ഹിയിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago