HOME
DETAILS
MAL
സഊദിയിൽ വീടുകളിൽ വെച്ചും കൊവിഡ് വാക്സിൻ
backup
March 04 2021 | 13:03 PM
റിയാദ്: രാജ്യത്ത് കൊവിഡ് വാക്സിൻ വീടുകളിൽ വെച്ചും നൽകുന്ന പദ്ധതിക്ക് തുടക്കമായി. രാജാവ്യാപക വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായാണ് ഹോം കെയർ സർവ്വീസ് പദ്ധതി പ്രകാരം വാക്സിനേഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത്. ഇതിന്റെ ഉദ്ഘാടനം ജിദ്ദയിൽ നടന്നു. സ്വദേശി വനിത ഉമ്മ് അബ്ദുലത്വീഫ് ആണ് ആദ്യ ഹോം സർവ്വീസ് വാക്സിൻ സ്വീകരിച്ചത്.
രാജാവ്യാപകമായി വാക്സിനേഷൻ നൽകുന്നതിൽ ഭരണാധികാരികൾ കാണിക്കുന്ന ജാഗ്രതക്ക് ഇവർ നന്ദി അറിയിച്ചു. തന്റെ അനുഭവം അൽ ഇഖ്ബാരിയ ചാനലുമായി വനിത പങ്ക് വെക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."