കുവൈത് പ്രവേശന വിലക്ക് വീണ്ടും നീട്ടി, നിയന്ത്രണങ്ങൾ കടുപ്പിച്ചു
കുവൈത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് വീണ്ടും നീട്ടി. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് കുവൈത് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അനിശ്ചിതമായാണ് പ്രവേശന വിലക്ക് നീട്ടിയത്.
Ban on foreigners entering Kuwait extended until further notice#KuwaitTimes #Kuwait #coronavirus #pandemic pic.twitter.com/b7SJJWeEG5
— Kuwait Times (@kuwaittimesnews) March 4, 2021
വൈറസ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് ഭാഗിക കർഫ്യു ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന കർഫ്യു ഒരു മാസക്കാലത്തേക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു.
പുറത്തെ പൊതു പരിപാടികളും സ്ഥലങ്ങളും പാർക്കുകളും അടച്ചു പൂട്ടുവാനും നിർദേശമുണ്ട്. കൂടാതെ, റെസ്റ്റോറന്റുകളിൾ പോലെയുള്ളവയിൽ രാവിലെ കർഫ്യു സമയങ്ങൾ അല്ലാത്ത രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ പാർസൽ സർവ്വീസുകൾ മാത്രമേ പാടുള്ളൂ എന്നും നിർദേശമുണ്ട്.
രാജ്യത്ത് ഇന്ന് മാത്രം 1716 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1125 രോഗ മുക്തിയും 08 മരണവും ഇന്ന് സ്ഥിരീകരിച്ചു. 12,071 രോഗികളാണ് ചികിത്സയിൽ. 167 ആളുകൾ ഗുരുതറാവസ്ഥയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."