HOME
DETAILS

'യുദ്ധം വേണ്ട സ്വേച്ഛാധിപത്യം തുലയട്ടെ'

  
backup
March 04 2022 | 19:03 PM

9563-45634-2022

കാരൂർ സോമൻ


യൂറോപ്പിന്റെ മാനവസംസ്‌കാരം നിലനിൽക്കുന്നത് ദീർഘമായ യുദ്ധ പോരാട്ടങ്ങളുടെ, അധിനിവേശത്തിന്റെ ചരിത്രമാണ്. വർത്തമാനകാല രാഷ്ട്രീയത്തിലും നമ്മളത് കാണുന്നു. ഉക്രൈനിലൂടെ ഇന്ന് ഇരമ്പിപ്പാഞ്ഞു പോകുന്നത് കൂറ്റൻ ടാങ്കുകളും ഇടിവെട്ടുപോലുള്ള മിസൈലുകളുമാണ്.


െലനിൻ സാമ്രാജ്യത്വ ശക്തികൾകൾക്കെതിരേ, ഏകാധിപതിയായിരുന്ന സാർ ചക്രവർത്തിക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കിയത് ഇങ്ങനെയാണ്-'യുദ്ധം വേണ്ട. ഞങ്ങൾക്ക് വേണ്ടത് ആഹാരം. സ്വേച്ഛാധിപത്യം തുലയട്ടെ'. അങ്ങനെ യുദ്ധങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചൊരു നാട്ടിൽനിന്ന് ലെനിന്റെ ആശയത്തിന് വിപരീതമായി സ്വേച്ഛാധിപത്യം വരുമോ? ലോക ജനത റഷ്യൻ പ്രസിഡന്റിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോഴും അദ്ദേഹത്തിനൊപ്പം പല രാജ്യങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭയിൽ കണ്ടു. റഷ്യൻ ജനതയും അദ്ദേഹത്തിനൊപ്പമെന്നാണ് അവകാശവാദം.
സമൂഹത്തിന്റെ ശാന്തി, സമാധാനം കാറ്റിൽപ്പറത്തുന്ന ഏത് ഭരണാധിപനായാലും അവരുടെ പട്ടുമെത്തകളിൽ നിന്ന് വലിച്ചിറക്കി ഇരുട്ടറകളിൽ പാർപ്പിക്കുകയോ നാടുകടത്തുകയോ ചെയ്യണം. സാർ ചക്രവർത്തിമാരുടെ കാലങ്ങളിൽ അങ്ങനെ നടന്നിട്ടുണ്ട്. ഭരണകൂടങ്ങളുടെ അപ്പക്കഷണം തിന്ന് ജീവിക്കുന്ന മനുഷ്യക്കോലങ്ങൾ ലോകമെങ്ങുമുണ്ട്. അവർക്ക് മാത്രമേ ഹിംസക്ക് തംബുരു മീട്ടാൻ സാധിക്കു. അങ്ങനെ റഷ്യക്ക് വീണമീട്ടാൻ വന്ന രാജ്യമാണ് ചൈന. അതിനവർ ലക്ഷ്യംവയ്ക്കുന്നത് തായ്‌വാനാണ്. ആ രാജ്യത്തെ കീഴടക്കാൻ റഷ്യ ഒപ്പം നിൽക്കുമെന്നവർ ചിന്തിക്കുന്നു. കൈയൂക്കുള്ളവന് എന്തുമാകാം എന്ന ചിന്തയാണ് ഇവരെ ഭരിക്കുന്നത്. അധിനിവേശം ആരും നടത്താൻ പാടില്ലെന്നുള്ള ഇന്ത്യയുടെ അഹിംസ നിലപാടാണ്. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലും ഐക്യരാഷ്ട്രസഭയിലും പ്രമേയങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതും നിഷ്പക്ഷ നിലപാട് സ്വീകരിച്ചതും ചിലർക്ക് എതിർപ്പുണ്ട്. 141 രാജ്യങ്ങൾ അനുകൂല നിലപാടുകൾ സ്വീകരിച്ചപ്പോൾ 35 രാജ്യങ്ങൾ വിട്ടുനിന്നതും 5 രാജ്യങ്ങൾ എതിർത്തതും പലരും ആശങ്കയോടെ കാണുന്നു. ഇന്ത്യക്ക് മറ്റൊരു നിലപാട് ദീർഘകാല സുഹൃത്തായ റഷ്യക്കെതിരേ എടുക്കാൻ സാധിക്കില്ല. അയൽ രാജ്യങ്ങൾ ഇന്ത്യയെ ആക്രമിച്ചപ്പോൾ രക്ഷക്ക് വന്നിട്ടുള്ളത് റഷ്യയാണ്.
മനുഷ്യർ രക്തത്തിൽ ജീവൻ പിടയുമ്പോൾ, യുദ്ധക്കെടുതികളിൽ വലയുമ്പോൾ റഷ്യയുടെ ഭൂതകാലത്തിലേക്ക് ആരും ഉറ്റുനോക്കും. സ്വേച്ഛാധിപതികളും ബൂർഷ്വ രാജാക്കന്മാരും അവരുടെ വർഗതാൽപര്യങ്ങൾക്ക് വേണ്ടി പാവങ്ങളെ കൊന്നൊടുക്കുകയും നിയമങ്ങളെ പിച്ചിച്ചീന്തിയെറിയുകയും ചെയ്തിട്ടുണ്ട്. റഷ്യ നടത്തുന്ന ആക്രമണം സോവിയറ്റ് യൂനിയന്റെ നഷ്ടപ്പെട്ട പ്രഭാവം വീണ്ടടുക്കാനോ, തീവ്രദേശീയത വളർത്താനോ, നാറ്റോയിൽനിന്ന് രക്ഷപെടാനോ, ഭരണാധികാരികളുടെ സങ്കുചിത താൽപര്യങ്ങളായ പാവ സർക്കാരുകളെ സ്ഥാപിക്കാനോ എന്നതെല്ലാം ഒരു ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ എന്നതാണ് ഉക്രൈനിന്റെ ഇന്നത്തെ അവസ്ഥ. ചത്ത ശരീരത്തിൽ കുത്തുന്നതുപോലെയാണ് റഷ്യയുടെ പടനീക്കങ്ങൾ. അതിലൂടെ പാവം ജനത പട്ടിണിയിൽ പിടയുന്നു, ജീവനായി നിലവിളിക്കുന്നു. അതിൽ കർണാടക ഹവേരി സ്വദേശി നവീൻ കുമാർ റഷ്യൻ സേന നടത്തിയ കാർഖീവിലുണ്ടായ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇനിയും എത്ര ഇന്ത്യക്കാർ മരിക്കുമെന്നറിയില്ല.


ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ ഇതരരാജ്യങ്ങളിൽ പഠിക്കാൻ പോകുന്നതിന്റെ നിജസ്ഥിതി ഇന്ത്യൻ സർക്കാർ പരിശോധിക്കണം. നമ്മുടെ രാജ്യത്ത് എന്തുകൊണ്ടവർക്ക് പഠിക്കാൻ സാധിക്കുന്നില്ല? ഉക്രൈനിലെ 43 മെഡിക്കൽ കോളജിലേക്ക് നമ്മുടെ കുട്ടികൾ എന്തുകൊണ്ട് പോകുന്നു? ഇത് കേരളവും പഠനവിഷയമാക്കേണ്ട കാര്യമാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ പരാജയങ്ങളാണ് നമ്മുടെ കുട്ടികൾ വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പഠിക്കാൻ ഇടയാകുന്നത്. വിദ്യാഭ്യാസ കച്ചവടം മാറ്റി കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് ആവശ്യമായി പഠനപദ്ധതികളുണ്ടാക്കാൻ സാമൂഹ്യബോധമുള്ള വിദ്യാസമ്പന്നർ കടന്നുവരണം. ഇന്നുള്ളവരിൽ കാണുന്ന അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എങ്ങനെ സംഘടനകൾ വളർത്തി വലുതാക്കാം, സമരകോലാഹലങ്ങൾ നടത്താം, കത്തിക്കുത്തു നടത്താം, പഠിക്കാതെ റാങ്കുകൾ വാങ്ങാം, പാർട്ടികളുടെ ചെലവിൽ ഉദ്യോഗം കിട്ടാം, എൽ.കെ.ജി മുതൽ എങ്ങനെ കൈക്കൂലി ഡൊനേഷൻ വാങ്ങാം, അതിന്റെ പങ്ക് എത്ര കിട്ടാം ഇങ്ങനെ അരക്ഷിത-അറിവിന്റെ വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നു.


വിദ്യാഭ്യാസ രംഗത്ത് പുരോഗമനാശയങ്ങൾ വളർത്തിക്കൊണ്ടുവരുവാൻ അറിവും വിവേകവുമുള്ളവർ കടന്നുവന്നാൽ ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ കേരളത്തിലുണ്ടാകും . വിദേശത്തേക്കുള്ള കുട്ടികളുടെ ഒഴുക്ക് അവസാനിക്കും. ഭരണാധിപന്മാർ മരുഭൂമിയുടെ സംരക്ഷണം ഏറ്റെടുക്കാതെ മാതൃഭൂമിയുടെ സംരക്ഷകരാകണം. അതിമോഹം, അടിച്ചമർത്തൽ നല്ലൊരു ഭരണാധിപന് ചേർന്നതല്ല. മനുഷ്യരെയും പ്രകൃതിയെ ഞെരിച്ചുകൊന്നുകൊണ്ടുള്ള പൊളിച്ചടുക്കൽ വികലമായ മനസ്സുള്ളവരുടെ കാഴ്ചപ്പാടുകളാണ്. ലോകജനത ആഗ്രഹിക്കുന്നത് ഉക്രൈനിൽ സമാധാനം പുലരണമെന്നാണ്. നമ്മുടെ ഭരണാധിപന്മാർ യുദ്ധങ്ങളുടെ ശിൽപികളാകാതിരിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago