'മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹം, ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല'- ആഞ്ഞടിച്ച് ചെന്നിത്തല
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലൂടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണ്,' ചെന്നിത്തല പറഞ്ഞു.
'മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വന്നത്. അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആ കത്തയച്ച ശേഷം പിന്നീട് ഒരു അന്വേഷവും ഉണ്ടായില്ല' ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയതും തേരോട്ടമുണ്ടാക്കിയതും സി.പി.എം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും ബി.ജെ.പിയും ഒത്തു കളിക്കുന്നു. ഞെട്ടിക്കുന്ന വെളിപെടുത്തലെന്ന് ചെന്നിത്തല. ആര്‍.എസ്.എസിന്റേയും സിപിഎമ്മിന്റെയും ഇടനിലക്കാരനായി വര്‍ത്തിച്ച ശ്രീഎമ്മിന് കോടികള്‍ വിലമതിക്കുന്ന ഭൂമി നഗരമധ്യത്തില്‍ നല്‍കിയതും പ്രീണനത്തിന്റെ തെളിവാണ്. മാസല ബോണ്ടിന്‍ മേല്‍ ഇഡി നടത്തുന്ന അന്വേഷണവും ബാന്ധവത്തിന്റെ തെളിവ്. അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി വെളിപ്പെടുത്തിയതായുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."