തന്നെ പിടികൂടിയ പൊലിസിന് ആറുപേരെ കൊലപ്പെടുത്തിയ ഡോ. ഡത്തിന്റെ അഭിനന്ദനം
സത്താറ: തന്നെ പിടിച്ചതിന് മഹാരാഷ്ട്ര പൊലിസിന് പ്രശംസ ലഭിച്ചിരിക്കുന്നു. അതും അറസ്റ്റിലായ ഒരു കൊടും കുറ്റവാളിയുടെ പക്കല്‍നിന്ന്. അമിതമായ അളവില്‍ മരുന്ന് കുത്തിവെച്ച് ആറു പേരെ കൊലപ്പെടുത്തിയ ഡോ. ഡത്ത് എന്ന വിളിപ്പേരുള്ള സന്തോഷ് പോള്‍ ആണ് മഹാരാഷ്ട്ര പോലീസിനെ പ്രകീര്‍ത്തിച്ചത്.
എസ്പി സന്ദീപ് പാട്ടീലിന് നല്കിയ കത്തിലാണ് ഡോ. ഡത്ത് പ്രശംസ അറിയിച്ചിരിക്കുന്നത്. എസ്പി സര്, ആദ്യം തന്നെ നിങ്ങള്‍ക്ക് ഒരു നല്ല സല്യൂട്ട് നല്കുന്നു.
ഞാന്‍ എന്തിനാണ് ഇപ്രകാരമെല്ലാം ചെയ്യുന്നതെന്നു ചോദിച്ചാല്‍ 2003-2016 കാലയളവിലെ പൊലിസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉള്‍പ്പെടെയുള്ള അഴിമതിക്കാരോടും ഇതേ ചോദ്യം ചോദിക്കേണ്ടി വരുമെന്നാണ് ഡോ. ഡത്ത് കത്തില്‍ എഴുതിയിരിക്കുന്നത്.
ഒരു പുരുഷനേയും അഞ്ച് സ്ത്രീകളെയും അമിത ഡോസില്‍ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം ഫാം ഹൗസില്‍ കുഴിച്ചിട്ടെന്ന് ഡോ.പോള്‍ തന്നെ പൊലിസിനോട് പറഞ്ഞിരുന്നു.
ആംഗനവാടി ജീവനക്കാരി മംഗള്‍ ജീദെയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ഡോക്ടറെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തായത്. സത്താറയില്നിന്നാണ് ഇയാള്‍ പിടിയിലായത്. മംഗള്‍ ജീദെയുടെ തിരോധാനം അന്വേഷിച്ച പോലീസ് ഇവരുടെ മൊബൈലില്‍നിന്ന് അവസാനം വിളിച്ച കോള്‍ ഡോക്ടറുടെ നമ്പറിലേക്കാണെന്ന് കണ്ടെത്തി. 2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ കൊലപാതകങ്ങളുടെ കാരണം അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്ക് അവയവ കച്ചവട റാക്കറ്റുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."