വായ്പാ തുകയേക്കാള്‍ കൂടുതല്‍ പലിശയായി അടച്ചവര്‍ക്ക് ഇളവു നല്‍കാന്‍ പദ്ധതി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി എന്ന പേരില്‍ സംസ്ഥാനത്ത് പുതിയ പദ്ധതിക്ക് തുടക്കം. വായ്പാതുകയേക്കാള്‍ കൂടുതല്‍ പലിശയായി അടച്ചവര്‍ക്ക് ഇളവു നല്‍കുന്നതാണ് പദ്ധതി. പദ്ധതിക്ക് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാറിനാകും. വായ്പാതുക പലിശയായി തിരിച്ചടച്ചിട്ടുള്ളവര്‍ക്ക് ബാക്കി അടയ്‌ക്കേണ്ട തുകയാണ് എഴുതിത്തള്ളുന്നത്.
ഓണക്കാലത്ത് ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ആശ്വാസം എന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പദ്ധതി. വായ്പയേക്കാള്‍ കൂടുതല്‍ പണം അടച്ചവര്‍ക്ക് പലിശ ഇളവു നല്‍കുകയോ അതല്ലെങ്കില്‍ പൂര്‍ണമായി എഴുതിത്തള്ളുകയോ ചെയ്യും.
നേരത്തെ യുഡിഎഫ് സര്‍ക്കാറിന്റെ കടാശ്വാസ പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടത്ര ആനുകൂല്യം കിട്ടിയിരുന്നില്ലെന്ന് എല്‍ഡിഎഫ് പരാതിപ്പെട്ടിരുന്നു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പേരില്‍ കടാശ്വാസ പദ്ധതി എന്ന ആശയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."