ആംആദ്മിയില്‍ ചേരുന്ന കാര്യം ആലോചിക്കാന്‍ സിദ്ദു സമയം ആവശ്യപ്പെട്ടു: കെജരിവാള്‍
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ യാതൊരു നിബന്ധനയും വെച്ചിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എന്നാല്‍ സിദ്ദുവിന് ആലോചിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചുവെന്നും കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
പഞ്ചാബ് ഇലക്ഷനു മുന്നോടിയായി മുന്‍ രാജ്യസഭാ എം.പിയും ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു എ.എ.പിയില്‍ ചേരുന്നുവെന്ന് സൂചനയുണ്ടായിരുന്നു.
സിദ്ദുവിന്റെ ആംആദ്മി പ്രവേശനം സംബന്ധിച്ച് നിരവധി അപവാദ പ്രചാരണങ്ങളാണ് നിലനില്‍ക്കുന്നത്. അതു സംബന്ധിച്ച് കൃത്യമായ വിവരം നല്‍കേണ്ടത് തന്റെ കടമയാണെന്നും കെജരിവാള്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച അദ്ദേഹം എന്നെ വന്നു കണ്ടിരുന്നു. അദ്ദേഹം ഒരു നിബന്ധനയും മുന്നോട്ട് വെച്ചില്ല. ആലോചിക്കാനായി കൂടുതല്‍ സമയം അദ്ദേഹം ചോദിച്ചിട്ടുണ്ടെന്നും കെജരിവാള്‍ വ്യക്തമാക്കി.
അദ്ദേഹം നല്ലൊരു മനുഷ്യനും നല്ലൊരു ക്രിക്കറ്റ് താരവുമാണ്. സിദ്ദു എ.എ.പിയില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനം എപ്പോഴുമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Wud Navjot Sidhu ji join AAP- lot of rumours? Its my duty to put forward our side. We have greatest greatest regard for this ckt legend(1/3)
— Arvind Kejriwal (@ArvindKejriwal) August 19, 2016
ജൂലൈയിലാണ് സിദ്ദു ബി.ജെ.പിയുടെ രാജ്യസഭാംഗത്വം രാജിവെച്ചത്.ഇതിനു പിന്നാലെ സിദ്ദു പഞ്ചാബില്‍ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."