HOME
DETAILS
MAL
പരേതന്റെ പേരില്‍ പാസ്പോര്‍ട്ട് അപേക്ഷ; അമ്മാവനെ പൊലിസ് അറസ്റ്റ് ചെയ്തു
backup
August 19 2016 | 13:08 PM
കാസര്‍കോട്: പരേതന്റെ പേരില്‍ വ്യാജ പാസ്പോട്ടിന് അപേക്ഷ നല്കിയ അമ്മാവനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഉദുമ സ്വദേശി തെക്കേക്കരയിലെ നാരായണ (50)നാണ് കേസില്‍ അറസ്റ്റിലായത്. കളനാട് മങ്ങാട്ടുള്ള ഇയാളുടെ മരിച്ചു പോയ മരുമകന്റെ മേല്‍വിലാസവും തന്റെ ഫോട്ടോയും പതിച്ചാണ് വ്യാജ പാസ്പോര്‍ട്ടിന് ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതിന് വേണ്ടി വ്യാജ രേഖകളും ഇയാള്‍ ഉണ്ടാക്കിയിരുന്നു.
പാസ്പോര്‍ട്ട് വെരിഫിക്കേഷന് സമയത്താണ് നാരായണന് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയതായി അധികൃതര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നാലു മാസം മുമ്പ് ഇയാള്‍ക്കെതിരെ വിദ്യാനഗര്‍ പൊലിസ് കേസെടുത്തിരുന്നു. കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണനെ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ പിടികൂടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."