ഓണക്കാലത്തെ വ്യജമദ്യ ഒഴുക്ക് തടയാന്‍ സംയുക്ത പരിശോധന
മാനന്തവാടി: ഓണക്കാലത്ത് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും വിപണനവും തടയാന്‍ വിവിധ വകുപ്പുകള്‍ തയ്യാറെടുക്കുന്നു.
ഇതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികളിലെ മുഴുവന്‍ ചെക്‌പോസ്റ്റുകളിലും കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലയിലേക്ക് ഏറ്റവും കൂടുതല്‍ കഞ്ചാവ് വന്നെത്തുന്ന ബാവലി, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പരിശോധനയാണ് നടക്കുന്നത്. ഈ ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ച് ഊടുവഴികളിലൂടെ കര്‍ണ്ണാടകയിലെ കുട്ട, ബൈരക്കുപ്പ എന്നിവിടങ്ങളില്‍ നിന്നും തിരുനെല്ലിയിലെ ആദിവാസി കോളനികളില്‍ വില്‍പനക്കായി എത്തിക്കുന്ന വിദേശമദ്യത്തിന്റ കടത്ത് തടയാനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഓണം അവധി ദിനങ്ങളില്‍ ഇത്തരം വിദേശ മദ്യവില്‍പന വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് എക്‌സൈസ് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ചില കോളനികള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് ചെറിയ തോതില്‍ നടക്കുന്ന വിവരം എക്‌സൈസ് വകുപ്പിനറിയാം.
എന്നാല്‍ ഇത് പലപ്പോഴും പിടികൂടാന്‍ കഴിയാറില്ല. എന്നാല്‍ ഓണത്തോടനുബന്ധിച്ച് ഇത്തരം കോളനികളില്‍ കൂടുതല്‍ നീരീക്ഷണം ഏര്‍പ്പെടുത്താനും പ്രത്യേക സംവിധാനമുണ്ടാകും.നീണ്ട അവധിയുള്ളതിനാല്‍ ജില്ലയിലേക്ക് ടൂറിസ്റ്റുകള്‍ കൂട്ടമായെത്തുന്നതിനാല്‍ റിസോര്‍ട്ടുകളിലേക്ക് അനധികൃതമായി മദ്യം എത്തിക്കുന്ന സ്ഥിരം ആളുകളെയും നിരീക്ഷണത്തിന് വിധേയമാക്കും.
ഇത്തരം മദ്യ ഒഴുക്ക് തടയുന്നതിനായി മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു.
എക്‌സ്‌സൈസ്, റവന്യു, പൊലിസ്, വനം വകുപ്പുകള്‍ ചേര്‍ന്നാണ് സ്‌ക്വാഡ് രൂപീകരിച്ചത്. വ്യാജമദ്യ വില്‍പ്പനയും വിപണനവും നടക്കുന്ന വിവരങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ 9447097704, 9400069667 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."