മനസാക്ഷിയുള്ളവരാരുമില്ലേ യൂനിവേഴ്‌സിറ്റിയില്‍?.. ഇങ്ങനെയും വട്ടംകറക്കാമോ ഉദ്യോഗാര്‍ഥികളെ; വായിക്കണം ഉദ്യോഗാര്‍ഥിയുടെ കുറിപ്പ്
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ ഉദ്യോഗാര്‍ഥികളെ നട്ടംതിരിച്ചതായി ആരോപണം. കംപ്യൂട്ടര്‍ സയന്‍സ് ഡിപാര്‍ട്‌മെന്റിലേക്കുള്ള നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ നിന്ന് ഇന്റര്‍വ്യൂ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രസ്തുത സീറ്റ് നാടാര്‍ സമുദായത്തിന് അനുവദിച്ച തസ്തികയാണെന്ന് അറിയിച്ച് ഉദ്യോഗാര്‍ഥികളെ തള്ളിയത്. റിസര്‍വേഷന്‍ മാനദണ്ഡം പ്രസിദ്ധീകരിക്കാതെയാണ് യൂനിവേഴ്‌സിറ്റി നിയമനത്തിനുള്ള വിജ്ഞാപനമിറക്കിയത്.
2019 ഡിസംബര്‍ 31നാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. 24 ഡിപാര്‍ട്ട്‌മെന്റുകളിലായി 64 ഒഴിവുകള്‍.കംപ്യൂട്ടര്‍ സയന്‍സില്‍ ഒരു ഒഴിവാണ് ഉണ്ടായിരുന്നത്. രണ്ടായിരം രൂപയായിരുന്നു അപേക്ഷാ ഫീസ്.
അഭിമുഖം ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷം പുറത്താക്കപ്പെട്ട ഉദ്യോഗാര്‍ഥിയാണ് ഇപ്പോള്‍ യൂനിവേഴ്‌സിറ്റിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
2017 ഏപ്രില്‍ മുതല്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപാര്‍ട്‌മെന്റില്‍ അധ്യാപികയായി ജോലി ചെയ്തു വരികയാണ് ഷബീറ ടി.പി. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നുള്ള എംടെക്കും പി എച്ച്ഡിയും കംപ്യൂട്ടര്‍ സയന്‍സില്‍ നെറ്റുമുണ്ട്. 2021 ജനുവരിയില്‍ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ വന്നു. സൈറ്റില്‍ നോക്കിയപ്പോ 31 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് കണ്ടു. അതുവരെ ഇന്റര്‍വ്യൂ കഴിഞ്ഞ കുറേ ഡിപാര്‍ട്‌മെന്റുകളുടെ റാങ്ക് ലിസ്റ്റും ആ സമയത്ത് സൈറ്റിലുണ്ടായിരുന്നു.കൊറോണയായതിനാല്‍ എല്ലാ സര്‍ട്ടിഫിക്കറ്റിന്റേയും പ്രസിദ്ധീകരിച്ച പേപ്പറുകളുടേയും 6 വീതം കോപ്പികളുമായി ഫെബ്രുവരി അഞ്ചിനു ഇന്റര്‍വ്യൂവിനു ഹാജരാവാനായിരുന്നു നിര്‍ദ്ദേശം. 4 SCI ഇന്റകസ് ജേണല്‍ അടക്കം പന്ത്രണ്ടോളം പേപ്പറുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടേയും 6 കോപ്പികള്‍ (ഏകദേശം 500 പേജില്‍ കൂടുതലുണ്ടായിരുന്നു) ഉള്‍പ്പടെയായിരുന്നു ഇന്റര്‍വ്യൂവിന് ഹാജരായത്.
കംപ്യൂട്ടര്‍ സയന്‍സിനു ശേഷം ഇന്റര്‍വ്യൂ കഴിഞ്ഞ പല ഡിപാര്‍ട്‌മെന്റുകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും കപ്യൂട്ടര്‍ സയന്‍സിന്റേത് പ്രസിദ്ധീകരിച്ചില്ല.പിന്നീട് സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ അടിയില്‍ രണ്ട് സ്റ്റാറോടു കൂടി ഒരു മെസ്സേജും'The single vacancy is reserved for S.I.U.C. Nadar category and No Candidate Available (NCA) എന്ന് രേഖപ്പെടുത്തിയിരുന്നു. അത് പ്രകാരം സീറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് അനര്‍ഹമായി.
SIUC Nadar ക്ക് വേണ്ടി റിസര്‍വ് ചെയ്ത സീറ്റാണെങ്കില്‍ പിന്നെ നാടാറില്ലാത്ത 31 പേരെ വിളിച്ച് വരുത്തി ഇന്റര്‍വ്വ്യൂ എന്ന പ്രഹസനം നടത്തിയതെന്തിനാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്ന ചോദ്യം. റിസര്‍വേഷന്‍ റോസ്റ്റര്‍ പ്രസിദ്ധീകരിക്കാതെയാണ് യൂനിവേഴ്‌സിറ്റി നിയമനത്തിനുള്ള വിജ്ഞാപനമിറക്കിയത്.
ഉദ്യോഗാര്‍ഥിയുടെ കുറിപ്പ്
2019 December 31 നാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ Assistant Professor തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. Notification ല്‍ 24 Department കളിലേക്കുള്ള 64 ഒഴിവുകള്‍ alphabetical order ല്‍ ആയിരുന്നു. Computer Science Department ല്‍ ഒരു vacancy ആണു ഉണ്ടായിരുന്നത്. രണ്ടായിരം രൂപയായിരുന്നു അപേക്ഷാ ഫീസ്.
2017 ഏപ്രില്‍ മുതല്‍ Technical Education Department ല്‍ ലക്ചററായി ജോലി ചെയ്തു വരികയാണു ഞാന്‍.
NIT Calicut ല്‍ നിന്നുള്ള എംടെക്കും പി എച്ച്ഡിയും കമ്പ്യൂട്ടര്‍ സയന്‍സില്‍ നെറ്റുമുണ്ടെങ്കിലും വല്ല IIT ക്കാരും ആ single vacancy യിലേക്ക് വരുമോ എന്നൊരു സന്ദേഹമുണ്ടായിരുന്നു.
2021 ജനുവരിയില്‍ interview call letter വന്നു. സൈറ്റില്‍ നോക്കിയപ്പോ 31 പേരുടെ short list കണ്ടു. അതുവരെ interview കഴിഞ്ഞ കുറേ department കളുടെ റാങ്ക് ലിസ്റ്റും ആ സമയത്ത് സൈറ്റിലുണ്ടായിരുന്നു.
കൊറോണയായതിനാല്‍ എല്ലാ certificates ന്റേയും published papers ന്റേയും 6 വീതം കോപ്പികളുമായി February 5 നു ഇന്റര്‍വ്യൂവിനു ഹാജരാവാനായിരുന്നു നിര്‍ദ്ദേശം. 4 SCI indexed journal അടക്കം പന്ത്രണ്ടോളം പേപ്പറുകളുടെയും certificate കളുടേയും 6 കോപ്പികള്‍ ഏകദേശം 500 പേജില്‍ കൂടുതലുണ്ടായിരുന്നു.
അങ്ങനെ February 5 നു interview കഴിഞ്ഞു. Rank List നായുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. കമ്പ്യൂട്ടര്‍ സയന്‍സിനു ശേഷം interview കഴിഞ്ഞ പല department കളിലും Rank list പബ്ലിഷ് ചെയ്‌തെങ്കിലും CS മാത്രമില്ല.
ഇന്നു രാവിലെനോക്കുമ്പോ site ല്‍ റാങ്ക് ലിസ്റ്റുണ്ട്. Dated 05.03.2021. അടിയില്‍ രണ്ട് സ്റ്റാറോടു കൂടി ഒരു മെസ്സേജും 'The single vacancy is reserved for S.I.U.C. Nadar category and No Candidate Available (NCA).'
SIUC Nadar ക്ക് വേണ്ടി reserve ചെയ്ത സീറ്റാണെങ്കില്‍ പിന്നെ നാടാറില്ലാത്ത 31 പേരെ വിളിച്ച് വരുത്തി ഇന്റര്‍വ്വ്യൂ എന്ന പ്രഹസനം നടത്തിയതെന്തിനാണു?
എന്ത് കൊണ്ടാണു reservation roster പബ്ലിഷ് ചെയ്യാത്തത്? (Reservation Roster പകര്‍പ്പിനായി Universtiy യില്‍ ഒരു RTI file ചെയ്തിട്ട് ആഴ്ചകളായി.)
എല്ലായിടങ്ങളിലും മേല്‍ക്കോയ്മകള്‍ വാഴട്ടെ. അത് ജെന്‍ഡര്‍ ആണെങ്കിലും പൊളിറ്റിക്‌സ് ആണെങ്കിലും...
ഷബീറ ടി പി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."