HOME
DETAILS

'പ്രൊഫസർ പദവി': അപേക്ഷ നൽകിയത് 152 പേർ പ്രബന്ധങ്ങളിലെ കോപ്പിയടി: പരിശോധന ഒഴിവാക്കാൻ സമ്മർദം

  
backup
March 08 2022 | 05:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%ab%e0%b4%b8%e0%b5%bc-%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%bd%e0%b4%95


പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്
സംസ്ഥാനത്ത് പ്രൊഫസർ പദവിക്കായി അപേക്ഷ നൽകിയത് സർക്കാർ കോളജുകളിലെ 152 അധ്യാപകർ. നിശ്ചിത കാലയളവിനുള്ളിൽ യു.ജി.സിയുടെ അംഗീകൃത ജേർണൽ പട്ടികയിലുള്ള പത്ത് ഗവേഷണ പ്രസിദ്ധീകരണങ്ങളുള്ളവരെയാണ് പ്രൊഫസർ പദവിക്ക് പരിഗണിക്കുന്നത്. യു.ജി.സി 2018ൽ കോളജ് അധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിച്ചുവെങ്കിലും കേരളത്തിൽ 2021 ലാണ് നടപ്പാക്കിയത്.
പ്രൊഫസർ പദവിക്കായുള്ള അഭിമുഖം ഈ മാസം 14 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കും. ഇതിന് മുന്നോടിയായി ഗവേഷണ ലേഖനങ്ങളുടെ ഡിജിറ്റൽ പകർപ്പ് മാർച്ച് ഏഴിനു മുൻപ് പരിശോധനയ്ക്ക് എത്തിക്കണമെന്ന് പ്രിൻസിപ്പൽമാർക്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
സർവിസിലുള്ളവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കാൻ യു.ജി.സി ചട്ടത്തിൽ വ്യവസ്ഥയുള്ളു. എന്നാൽ കാലിക്കറ്റും എം.ജിയും വിരമിച്ചവർക്കും മുൻകാലപ്രാബല്യത്തിൽ പ്രൊഫസർ പദവി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അപേക്ഷിച്ച 152ൽ 20 പേരാണ് സർവിസിൽനിന്നു വിരമിച്ചവർ. കൂടാതെ അപേക്ഷ സമർപ്പിച്ച ഭൂരിഭാഗം പേരുടേയും ഗവേഷണ പ്രബന്ധങ്ങൾ കോപ്പിയടിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
2016 മുതൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചതായ വ്യാജരേഖ തയാറാക്കി നൽകുന്ന ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുടെ ജേർണലുകളാണ് ഏറെ അധ്യാപകരും അപേക്ഷകളോടൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ.
സമർപ്പിച്ച പ്രസിദ്ധീകരണങ്ങളിലെ കോപ്പിയടി പരിശോധിക്കാതെ പ്രൊഫസർ പദവി നൽകണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകൾ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത് അംഗീകരിക്കരുതെന്നും പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷയോടൊപ്പം അധ്യാപകർ സമർപ്പിച്ചിട്ടുള്ള 2016 മുതലുള്ള എല്ലാ ഗവേഷണ പ്രസിദ്ധീകരണങ്ങളും അഭിമുഖത്തിന് മുൻപ് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago