മലപ്പുറം ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ മികച്ച ഫോട്ടോഗ്രാഫി പുരസ്കാരം സുപ്രഭാതത്തിലെ പി.പി. അഫ്ത്താബിന്
മലപ്പുറം: മലപ്പുറം ജില്ലാ ഒളിമ്പിക്സ് അസോസിയേഷന് ജില്ലാ ഒളിമ്പിക് ഗെയിംസുമായി ബന്ധപ്പെട്ട മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് സുപ്രഭാതം ദിനപത്രത്തിലെ പി.പി. അഫ്ത്താബിനാണ്.
5000രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
2022 ജനുവരി 17ന് സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് പുരസ്കാരത്തിനര്‍ഹമായത്.
മികച്ച റിപോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാതൃഭൂമിയിലെ ശ്യാമപ്രസാദിനാണ്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മാധ്യമത്തിലെ കെ.പി.എം റിയാസും മലയാള മനോരമയിലെ ടി.പ്രദീപ് കുമാറും ദേശാഭിമാനിയിലെ കെ.ഷമീറും അര്‍ഹമായി. 2022 ജനുവരി 15 മുതല്‍ 19 വരെവന്ന ജില്ലാ ഒളിമ്പിക്സ് വാര്‍ത്തകളും ചിത്രങ്ങളുമാണ് പരിഗണിച്ചത്. സുപ്രഭാതം മലപ്പുറം യൂണിറ്റിലെ ന്യൂസ് ഫോട്ടോഗ്രാഫറായ അഫ്ത്താബ് മലപ്പുറം ചാപ്പനങ്ങാടി സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."