മനംകവര്‍ന്ന് കറുത്ത സുന്ദരന്‍ 'ട്രയംഫ് റോക്കറ്റ് 3 ബ്ലാക്ക് എഡിഷന്‍'; ലോകത്തു തന്നെ ഇറക്കുന്നത് 1000യൂണിറ്റ്
സൂപ്പര്‍ ബൈക്കുകളിലെ രാജാവായ ട്രയംഫ് റോക്കറ്റ് 3 ആര്‍, റോക്കറ്റ് 3 ജി.ടി മോഡലുകളുടെ ബ്ലാക്ക് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചു. റോക്കറ്റ് 3 ആര്‍ ബ്ലാക്ക്, റോക്കറ്റ് 3 ജി.ടി. ട്രിപ്പിള്‍ ബ്ലാക്ക് എന്നിങ്ങനെ പേര് നല്‍കിയാണ് കറുമ്പന്‍മാര്‍ പുറത്തെത്തുന്നത്. കൂടുതല്‍ ബ്ലാക്ക് നിറം നല്‍കിയും ഷാര്‍പ്പ് ലുക്ക് നല്‍കിയുമാണ് ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ എത്തിയിട്ടുള്ളത്.
എന്നാല്‍ ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍ ബൈക്കുകളുടെ 1000 യൂണിറ്റ് വീതമാണ് ലോകത്തു തന്നെ പുറത്തിറക്കുന്നത്.നിര്‍മിക്കുന്ന ഓരോ ബൈക്കുകള്‍ക്ക് പ്രത്യേകം വി.ഐ.എന്‍. നമ്പറും (വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ആധികാരികത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കും.
കറുത്ത ഇന്ധന ടാങ്ക് ബാഡ്ജുകളും പുതിയ കറുത്ത ബ്രാന്‍ഡിംഗും കരുത്തേറ്റുന്ന റോക്കറ്റ് 3 ആര്‍ ബ്ലാക്കിന് മാറ്റ് ആന്‍ഡ് ഗ്ലോസി ബ്ലാക്ക് നിറമാണ്. എല്ലാംകൂടി ചേര്‍ന്ന് ഒരു ആക്രമണോത്സുക ഭാവമാണ് ഈ കരുമാടിക്കുട്ടന്.
റോക്കറ്റ് 3 ജി.ടി. ബ്ലാക്കില്‍ മൂന്ന് ഷെയ്ഡുകളുള്ള ബ്ലാക്ക് പെയ്ന്റ് സ്‌കീം നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ റൈഡിങ്ങ് പൊസിഷന്‍ കംഫര്‍ട്ടബിളും റെഗുലര്‍ മോഡലിന് സമാനമായിരിക്കുമെന്നും നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നു.
റോക്കറ്റ് ബ്ലാക്ക് എഡിഷന്‍ മോഡലുകളിലെ എന്‍ജിന്‍ കവര്‍, എക്‌സ്‌ഹോസ്റ്റ് ഹെഡര്‍, ഹീറ്റ് ഷീല്‍ഡ്, എന്‍ഡ് ക്യാപ് എന്നിവക്കും നിറം കറുപ്പ് തന്നെ.
മാത്രമല്ല മഡ്ഗാര്‍ഡ്, ഹെഡ്‌ലൈറ്റ് ബെസല്‍സ്, ഫ്‌ളൈ സ്‌ക്രീന്‍ ഫിനീഷര്‍, റേഡിയേറ്റര്‍ കൗള്‍, ബാഡ്ജിങ്ങ് എന്നിവയ്ക്കും ഏഴഴകേകുന്നു കറുപ്പ് നിറം. രണ്ട് ലിമിറ്റഡ് എഡിഷന്‍ മോഡലുകളിലും കാര്‍ബണ്‍ഫൈബര്‍ മഡ്ഗാര്‍ഡുകള്‍ സ്റ്റാന്റേഡ് ഫീച്ചറായി നല്‍കിയാണ് എത്തിയിട്ടുള്ളത്.
അതേസമയം, മെക്കാനിക്കലായി റെഗുലര്‍ മോഡലില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല കറുമ്പന്.
ലോകത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ മോട്ടോര്‍ സൈക്കിള്‍ എഞ്ചിനായ 2500 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ വീരന്.
2500 സി.സി. ട്രിപ്പിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 6000 ആര്‍പിഎമ്മില്‍ 165 ബി.എച്ച്.പി. പവറും 221 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. റോക്കറ്റ് 3 ന് വെറും 2.73 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഈ ബൈക്കുകളുടെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റെഗുലര്‍ മോഡലിന് 18.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."