HOME
DETAILS
MAL
വ്യാജ ഭക്ഷണ ബില്ലുണ്ടാക്കി അഴിമതി: നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
backup
March 09 2022 | 05:03 AM
കൊച്ചി
ശബരിമല ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കി അഴിമതി നടത്തിയെന്ന സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തി നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ബയോ ടോയ്ലറ്റ് നിര്‍മാണത്തിലെ ക്രമക്കേടടക്കം അന്വേഷിക്കണമെന്നും കൂടാതെ ദേവസ്വം വിജിലന്‍സ് വിഭാഗത്തിലേക്ക് ആവശ്യമായ പൊലിസ് ഉദ്യോഗസ്ഥരെ ഈ മാസം 31 നകം നിയമിക്കണമെന്നും കോടതി ദേവസ്വം വകുപ്പിന് നിര്‍ദേശം നല്കി. ആറ് മാസത്തിലൊരിക്കല്‍ കേസുകളുടെ തല്‍സ്ഥിതി സംബന്ധിച്ച റിപോര്‍ട്ട് സ്പെഷ്യല്‍ കമ്മിഷണര്‍ മുഖേന കോടതിക്ക് കൈമാറണം.
വിജിലന്‍സ് വിഭാഗത്തിലെ ഒഴിവുകള്‍ മൂന്ന് മാസം മുന്‍പേ ദേവസ്വം ബോര്‍ഡ് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."