സര്‍ക്കാരുദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവാന്‍ പറ്റില്ല; അതൊരു സ്വതന്ത്ര സ്ഥാപനം- സുപ്രിംകോടതി
ന്യൂഡല്‍ഹി: ഒരു സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമിക്കുന്നവര്‍ ആകരുതെന്നും അത് സ്വതന്ത്രമായിരിക്കണമെന്നും സുപ്രിംകോടതി. തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമ സെക്രട്ടറിയെ നിയമിച്ച ഗോവന്‍ സര്‍ക്കാര്‍ തീരുമാനത്തെ ശാസിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ വോട്ടെടുപ്പിലാണ് ഈ നിയമനം നടന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ അധിക ചുമതല നല്‍കുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പില്‍ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിന്റെ അധിക ചുമതല നല്‍കുന്നത്, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് കോടതി പറഞ്ഞു.
മാത്രമല്ല ഇത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഗോവയില്‍ 10 ദിവസത്തിനകം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കണം. ഏപ്രില്‍ 30 നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."