നാലു നാള് ബാങ്കുകളില്ല; അവധിയും പണിമുടക്കും: ഇടപാടുകാര്‍ വലയും
തിരുവനന്തപുരം: രണ്ടാംശനിയും ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പണിമുടക്കും. നാലു നാള് ബാങ്കുകളില്ല; അവധിയും പണിമുടക്കും: ഇടപാടുകാര്‍ വലയുമെന്നുറപ്പായി. പൊതുമേഖലാബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരായ രാജ്യവ്യാപകമായ പണിമുടക്കാണ് ബാങ്കിംഗ് മേഖലയില്‍ നടക്കുന്നത്. പ്രമുഖ ബാങ്കിംഗ് സംഘടനകളെല്ലാം പണി മുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
നാല് ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ മുടങ്ങുന്നതിനാല്‍ ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ പണത്തിന് ക്ഷാമം നേരിടാം.
എന്നാല്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ പണം നിറയ്ക്കുന്ന എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകാനിടയില്ല. എന്നാല്‍ ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓണ്‍സൈറ്റ് എടിഎമ്മുകള്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സാധാരണക്കാരെ വലയ്ക്കുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."