HOME
DETAILS
MAL
ബി.ജെ.പി വിട്ട് എസ്.പിയിലെത്തി; സ്വാമി പ്രസാദ് മൗര്യക്ക് തോല്‍വി
backup
March 10 2022 | 13:03 PM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാല് എം.എല്‍.എമാരുമായി എസ്.പിയില്‍ ചേര്‍ന്ന യോഗി മന്ത്രിസഭയില്‍ അംഗമായിരുന്ന സ്വാമി പ്രസാദ് മൗര്യ തോറ്റു. ബി.ജെ.പി സ്ഥാനാര്‍ഥിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്.
നേരത്തെ അഞ്ചു തവണ എം.എല്‍.എ ആയ അദ്ദേഹം ഒ.ബി.സി വിഭാഗത്തിന്റെ നേതാവായിരുന്നു. മൗര്യ ബി.ജെ.പിക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ഫാസില്‍ നഗറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുരേന്ദ്ര കുമാര്‍ കുശ്വാഹയോട് പരാജയപ്പെടുകയായിരുന്നു. വിജയിക്ക് ആശംസ നേര്‍ന്ന മൗര്യ ബി.ജെ.പിക്കെതിരേ പ്രചാരണം തുടരുമെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."