HOME
DETAILS
MAL
റിയാദിൽ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോൺ ആക്രമണം
backup
March 11 2022 | 03:03 AM
റിയാദ്: റിയാദിൽ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോൺ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ഏകദേശം നാല് നാൽപ്പതിനാണ് റിയാദിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ഉപയോഗിച്ച് ഭീകരാക്രമണം നടന്നതെന്ന് സഊദി ഊർജ മന്ത്രാലയം വെളിപ്പെടുത്തി.
ആക്രമണത്തെ തുടർന്ന് എണ്ണ ശുദ്ധീകരണ ശാലക്ക് തീപ്പിടുത്തം ഉണ്ടായെങ്കിലും തീപിടിത്തം നിയന്ത്രണവിധേയമായെന്നും പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്നും റിഫൈനറിയുടെ പ്രവർത്തനങ്ങളെയും പെട്രോളിയത്തിന്റെയും മറ്റു ഉൽപ്പന്നങ്ങളുടെയും വിതരണത്തെയും ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."