കരുണാകര ഗുരുവിന്റെ നവതി ആഘോഷം
ആലപ്പുഴ: ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആലപ്പുഴ ഏരിയ സമ്മേളനം നാളെ രാവിലെ 9.30 മണിക്ക് ആലപ്പുഴ നഗര ചത്വരം ഓഡിറ്റോറിയത്തില്‍ വച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തും.
വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് വികാരി റവ: ഫാദര്‍ ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ധീന്‍ മുസ്‌ലിയാര്‍, ശാന്തിഗിരി ആശ്രമം ജന്മഗൃഹം ഇന്‍ചാര്‍ജ്ജ് സ്വാമി ജനമോഹനന്‍ ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ച് ഇന്‍ചാര്‍ജ്ജ് സ്വാമി അര്‍ച്ചിത്ത് ജ്ഞാന തപസ്വി, മുന്‍ ഹരിയാന ഡി.ജി.പി ജോണ്‍.വി. ജോര്‍ജ്ജ് ഐ.പി.എസ്, ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജി. മനോജ്കുമാര്‍, ആര്യാട് ബ്‌ളോക്ക് മെമ്പര്‍ മനോഹരന്‍ നന്ദികാട്, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ എ.അബൂബക്കര്‍, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍മാരായ രാജീവ് വി.പി, അജിത്ത് കുമാര്‍. വി, ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം സീനിയര്‍ കണ്‍വീനര്‍ ശ്രീവാസ്.എ, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം ഉഷ റ്റി.വി എന്നിവര്‍ സംസാരിക്കും
2016 സെപ്റ്റംബര്‍ 6 നാണ് ഗുരുവിന്റെ നവതി ആഘോഷം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."