യമനിൽ തടവിലാക്കപ്പെട്ട രണ്ടു അമേരിക്കൻ യുവതികളെ സഊദി സേന മോചിപ്പിച്ചു
റിയാദ്: യമനിൽ തടവിലാക്കപ്പെട്ട രണ്ടു അമേരിക്കൻ യുവതികളെ രക്ഷപ്പെടുത്തിയതായി അറബ് സഖ്യ സേന അറിയിച്ചു. സഊദി അറേബ്യയും അമേരിക്കയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സൻആയിൽ ഹൂതികൾ തടവിലാക്കിയ യുവതികളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ യുവതികളെ പിന്നീട് യമനിലെ വിമതരായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സൻആയിൽ നിന്ന് യെമൻ തലസ്ഥാനമായ ഏദനിലേക്കും അവിടെ നിന്ന് സഊദി തലസ്ഥാനമായ റിയാദിലേക്കും യുവതികളെ എത്തിച്ചതായി അറബ് സഖ്യ സേന വക്താൻ കേണൽ തുർക്കി അൽ മാലികി അറിയിച്ചു. പിന്നീട് ഇവരെ അമേരിക്കൻ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു.
സൻആയിൽ കുടുംബ സന്ദർശനത്തിനെത്തിയ സ്ത്രീകളെ ഹൂതികൾ പിടികൂടിയ ഹൂതികൾ ഇവരുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. യുവതികളോട് ഹൂതികൾ മോശമായി പെരുമാറിയതായും തുർക്കി അമാൽകി പറഞ്ഞു. അമേരിക്കയുടെ ആവശ്യപ്രകാരമാണ് സഊദി അറേബ്യ യുവതികളെ രക്ഷപ്പെടുത്താനുള്ള പ്രത്യേക ഓപ്പറേഷൻ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."