HOME
DETAILS
MAL
റഷ്യന്‍ ബോംബാക്രമണത്തില്‍ മുസ്ലിം പള്ളി തകര്‍ന്നതായി ഉക്രൈന്‍
backup
March 12 2022 | 13:03 PM
കീവ്: റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ മുസ്ലിം പള്ളി തകര്‍ന്നതായി ഉക്രൈന്‍. മരിയൊപോളിലെ സുല്‍ത്താന്‍ സുലൈമാന്‍ ദി മാഗ്‌നിഫിസെന്റിന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിയാണ് തകര്‍ന്നതെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
പള്ളിയില്‍ എണ്‍പതോളം പേര്‍ അഭയംതേടിയിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.തുര്‍ക്കി പൗരന്മാരടക്കം എണ്‍പതോളം മുതിര്‍ന്നവരും കുട്ടികളും ഷെല്ലാക്രമണത്തില്‍ നിന്ന് രക്ഷതേടി പള്ളിയിലുണ്ടായിരുന്നുവെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു.
നേരത്തെ, റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പള്ളിയില്‍ അഭയം തേടിയവരില്‍ 34 കുട്ടികളടക്കം 86 തുര്‍ക്കി പൗരന്മാരുണ്ടെന്ന് മരിയൊപോള്‍ മേയറെ ഉദ്ധരിച്ച് തുര്‍ക്കിയിലെ ഉക്രൈന്‍ എംബസി വക്താവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."