HOME
DETAILS
MAL
സാങ്കേതിക തടസം; ജനശതാബ്ദി പിന്നിലേക്ക് നീങ്ങിയത് 35 കിലോമീറ്റര്‍
backup
March 18 2021 | 10:03 AM
ന്യൂഡല്‍ഹി: സാങ്കേതിക തടസ്സത്തെത്തുടര്‍ന്ന് ട്രെയിന്‍ പിന്നിലേക്ക് നീങ്ങിയത് 35 കിലോമീറ്ററിലധികം. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോവുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസാണ് പിന്നോട്ട് സഞ്ചരിച്ചത്.
ട്രെയിന്‍ പിറകോട്ട് ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്. യാത്രക്കാരെ അവിടെ ഇറക്കി ബസ്സിലാണ് പിന്നീട് തനക്പൂരിലേക്ക് എത്തിച്ചത്.
ട്രാക്കിനു നടുവിലൂടെ നടക്കുകയായിരുന്ന മൃഗത്തെ ഇടിക്കാതിരിക്കാന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ ബ്രേക്ക് ചെയ്തിരുന്നു. ഇതിനു ശേഷം എന്‍ജിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."