HOME
DETAILS

വേനലില്‍ വെന്തുരുകി കേരളം; വേണം കരുതല്‍

  
backup
March 14 2022 | 07:03 AM

heavy-weather-kerala-latest-new

മാര്‍ച്ച് മാസത്തിന്റെ പകുതിയോടടുക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ചൂട് ദിനംപ്രതി വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വേനല്‍ കാലം കനക്കുന്നതോടെ സൂര്യാഘാതം ,സൂര്യതാപം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെറിയ ചൂടുകുരു മുതല്‍ കിഡ്‌നി രോഗങ്ങള്‍ വരെ ഉണ്ടായേക്കാം. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്.ചില മുന്‍കരുതല്‍ എടുത്താല്‍ വേനല്‍ക്കാലം ആരോഗ്യകരമാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വേനല്‍ക്കാലത്ത് 2 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. ഒരോ വ്യക്തിയും എത്രത്തോളം വെയില്‍/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും 2 2.5 ലിറ്റര്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്.
  • മോര് വെള്ളം, കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ബാര്‍ലി വെള്ളം, ഓട്‌സ് കുറുക്കിയത്,കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകള്‍ തുടങ്ങിയ പ്രകൃതി പാനീയങ്ങള്‍ കൂടുതലായി കുടിക്കുക. ഇവ ക്ഷീണം അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.
  • അതേസമയം മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്,മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
  • തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, അനാര്‍, മാങ്ങ തുടങ്ങിയ പഴങ്ങള്‍, കൂടുതല്‍ വെള്ളം അടങ്ങിയ കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കോവക്ക, ബെറീസ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പെടുത്തുക.
  • ശരീരത്തില്‍ നേരിട്ട് വെയിലേള്‍ക്കുന്ന സാഹച്യര്യം ഒഴിവാക്കുക.
  • ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ മാറ്റുക.രണ്ട് നേരവും കുളിക്കുക,
  • ഫാന്‍,കൂളര്‍, എന്നിവ പൊടി തട്ടിയും എയര്‍ കണ്ടീഷനര്‍ ഫില്‍റ്റര്‍ വൃത്തിയാക്കിയും ഉപയോഗിക്കുക.
  • വാഹനങ്ങള്‍ തണല്‍ നോക്കി പാര്‍ക്ക് ചെയ്യുക. വെയിലത്തു പാര്‍ക്ക് ചെയ്ത് വണ്ടിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഗ്ലാസ് തുറന്നിട്ട് കൂള്‍ ആയതിനു ശേഷം യാത്ര ചെയ്യുക.
  • വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
  • മധുര പലഹാരങ്ങളും അമിതമായി കഴിക്കുന്നത് ഉപേക്ഷിക്കാം

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago