എല്‍.ഐ.സി മെഗാ ഐ.പി.ഒ ഈ സാമ്പത്തിക വര്‍ഷമുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി)യുടെ പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) ഈ സാമ്പത്തിക വര്‍ഷം നടന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31ന് ഉള്ളില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യും എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ നിലവില്‍ സെബിയില്‍ നിന്ന് ലഭിച്ച അനുമതി പ്രകാരം മെയ് 12 വരെ ഐപിഒ നടത്താന്‍ എല്‍ഐസിക്ക് സമയം ലഭിക്കും. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്നാണ് ഐ.പി.ഒ തിയ്യതി വൈകുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഈ മാസം അവസാനിക്കാനിരിക്കെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 78000 കോടി രൂപ സമാഹരിക്കാനുള്ള കേന്ദ്രത്തിന്‍രെ ലക്ഷ്യം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ പൊതുവിപണിയില്‍ വില്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഏകദേശം 31.6 കോടി ഓഹരികള്‍ വരുമിത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 60,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കേന്ദ്ര സര്‍ക്കാരിനുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണി കാണുന്ന ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയായിരിക്കും എല്‍ഐസിയുടേത്. വിപണിയില്‍ ലിസ്റ്റു ചെയ്യുന്നതോടെ റിലയന്‍സ്, ടിസിഎസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ മാര്‍ക്കറ്റ് വാല്യുവേഷന് ഒപ്പമായിരിക്കും എല്‍ഐസിയും തലയുയര്‍ത്തുക. നിലവില്‍ പേടിഎമ്മിന്റെ ഐപിഓയാണ് ഇന്ത്യന്‍ ഓഹരി വിപണി കണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പന. പോയവര്‍ഷം അരങ്ങേറിയ പേടിഎം ഐപിഓയിലൂടെ 18,300 കോടി രൂപ സമാഹരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."