മോഡലുകളുടെ അപകട മരണം; പൊലിസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ പൊലിസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ എട്ട് പ്രതികളാണുള്ളത്.
സൈജു തങ്കച്ചന് അമിത വേഗത്തില്‍ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ കണ്ടത്തല്‍. അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചതിന് അബ്ദുള്‍ റഹ്മാനെതിരെയും കേസെടുത്തിട്ടുണ്ട്. ദുരുദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ സൈജുവും, റോയിയും മോഡലുകളെ നിര്‍ബന്ധിച്ചതിനും കേസുണ്ട്. തെളിവ് നശിപ്പിച്ചതിന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലിസ് വിശദമായ അന്വേഷണം നടത്തിയത്.
തുടര്‍ന്നാണ് മോഡലുകള്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനുമെതിരായ തെളിവുകള്‍ പുറത്തുവന്നത്. സൈജു തങ്കച്ചന് അമിതവേഗത്തില്‍ പിന്തുടര്ന്നാണ് അപകടത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."