യു.പിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ മകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ബരാബങ്കി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്വലിയണമെന്നാവശ്യപ്പെട്ട് മകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പിതാവിന്റെ പരാതി. യു.പിയിലെ ബരാബങ്കിയിലാണ് സംഭവം. 16 കാരിയായ മകളെ സ്കൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിതാവ് മത്സരിക്കുന്നുണ്ട്. തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് പിതാവ് പരാതിയില്‍ പറഞ്ഞു.
പിതാവിന്റെ പരാതിയില്‍ കേസെടുത്തതായി എ.എസ്.പി മനോജ് പാണ്ഡെ പറഞ്ഞു. രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യംചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ സമ്മര്‍ദമുണ്ടെന്നും പണം വാഗ്ദാനം ചെയ്തുവെന്നും പിതാവ് പരാതിപ്പെട്ടിട്ടുണ്ട്. ആകാശ് വര്‍മ, ലാല്‍ജി വര്‍മ, സച്ചിന് വര്‍മ, ശിവം വര്‍മ എന്നിവര്‍ ചേര്‍ന്നാണ് മകളെ തട്ടിക്കൊണ്ടുപോയതെന്നാണ് പിതാവിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."