ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം;സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു
എറണാകുളം: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസില്‍ സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്റെ നടപടി. കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടീസോ മറ്റ് രേഖകളോ നല്‍കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നീതി ലഭിക്കില്ലിന്നും ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ആവശ്യം. കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ഹരജി മറ്റന്നാല്‍ പരിഗണിക്കാന്‍ മാറ്റി.
ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ട്വന്റി 20യുടെ വിളക്കണയ്ക്കല്‍ സമരത്തോടനുബന്ധിച്ചുളള സംഘര്‍ഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."