ഫുട്പാത്ത് കൈയേറി കച്ചവടം; കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍
ചങ്ങനാശേരി: നഗരത്തിലെ ഫുട്പാത്തുകള്‍ കീഴടക്കി വഴിവാണിഭക്കാര്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍. തിരക്കേറിയ സമയത്ത് ഇത്തരം കൈയേറ്റങ്ങള്‍ കാല്‍നട യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഫുട്പാത്തില്‍ ഇടമില്ലാതായതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ നടക്കുന്നത് റോഡിലൂടെ.
ഇത്തരത്തില്‍ അപകടം വിളിച്ചു വരുത്ത കാഴ്ച്ചയാണ് ചങ്ങനാശേരിയില്‍ കാണാന്‍ കഴിയുന്നത്. ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ കാവാലം ബസാര്‍ റോഡിലും എം.സി റോഡില്‍ പുതൂര്‍പ്പള്ളി ജങ്ഷന്‍ മുതല്‍ പെരുന്ന ബസ് സ്റ്റാന്റ് വരെയുമുള്ള ഭാഗത്താണ് നടപ്പാതകള്‍ കൈയേറി അനധികൃത കച്ചവടം നടക്കുന്നത്. നഗരസഭയുടെയും പൊലിസിന്റെയും നിയന്ത്രണ നടപടികള്‍ കുറഞ്ഞതോടെയാണു നഗരത്തില്‍ വഴിവാണിഭം പെരുകുന്നത്.
കാവാലം ബസാര്‍ റോഡില്‍ രാത്രികാലങ്ങളില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നതിനെത്തുടര്‍ന്ന് ദുര്‍ഗന്ധ പൂരിതമാണ്. രാവിലെ നഗരസഭാ ജീവനക്കാര്‍ മാലിന്യം നീക്കം ചെയ്യുന്നതിനു പിന്നാലെ മാലിന്യം നീക്കിയ ഭാഗത്തു പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റ് സാധന സാമഗ്രഹികളും നിപത്തി വച്ച് വില്‍ക്കുകയാണ് പതിവ്. ഈ ഭാഗത്തു പച്ചക്കറി കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേയും റോഡരികിലേക്കിറക്കി വയ്ക്കുന്നത് പതിവാണ്. ഇതും യാത്രക്കാര്‍ക്ക് ദുരിതമാകുന്നതുണ്ട്.
വാഴൂര്‍ റോഡില്‍ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ഒന്നാം നമ്പര്‍ ബസ്റ്റാന്‍ഡ് വരെ നീളുന്ന ഓട്ടോപാര്‍ക്കിംഗും കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഏറെ തിരക്കുള്ള എം.സി റോഡില്‍ പുതൂര്‍പ്പള്ളി ജങ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ജങ്ഷന്‍ വരെയുള്ള ഭാഗം പൂര്‍ണമായും വഴി വാണിഭക്കാരുടെ പിടിയിലാണ്.
ഈ ഭാഗത്ത് ചെരുപ്പുകളും വസ്ത്രങ്ങളും കുടകളും ഫുട്പാത്തില്‍ നിരത്തിയിട്ട് കച്ചവടം നടത്തുകയാണ്. രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് പെട്ടി ഓട്ടോകളില്‍ മത്സ്യവ്യാപാരവും തകൃതി. ഇത് ഈ ഭാഗത്ത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."