പാകിസ്താനില്‍ ഇന്ത്യന്‍ മിസൈല്‍; അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന ഇന്ത്യന്‍ വിശദീകരണത്തെ അനുകൂലിച്ച് യു.എസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ വീണതിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ നല്കിയതിനപ്പുറം തങ്ങള്‍ക്ക് മറിച്ചൊരു അഭിപ്രായമില്ലെന്ന് യു.എസ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഇന്ത്യ വിശദീകരിച്ചു. മറിച്ചൊരു അഭിപ്രായത്തിലെത്താന്‍ യാതൊരു തരത്തിലുള്ള സൂചനകളും തങ്ങള്‍ക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇന്ത്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ ലാഹോറില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെ മിയാന്‍ ചന്നുവിനടുത്തുള്ള ഒരു കോള്‍ഡ് സ്റ്റോറേജ് വെയര്‍ഹൗസില്‍ പതിച്ചത്. സാങ്കേതിക തകരാര്‍ കാരണം പതിവ് അറ്റകുറ്റപ്പണിക്കിടെ മിസൈല്‍ അബദ്ധത്തില്‍ തൊടുത്തുവിട്ടതാണെന്നാണ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണതായി അവകാശപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആര്‍ക്കും അപകടമുണ്ടാവാത്തതില്‍ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേര്‍ത്തു.
ആയുധമില്ലാതിരുന്നതിനാല്‍ ജീവാപായമുണ്ടായില്ല. ഇന്ത്യന്‍ വിശദീകരണം തൃപ്തികരമല്ലെന്നും തങ്ങള്‍ സംയമനം പാലിക്കുകയായിരുന്നുവെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."