സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരും; ഭരണഘടനാ സംരക്ഷണത്തിനായി ശക്തമായി പോരാടും: പ്രകാശ് ജാവഡേക്കര്‍
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായാണ് ഭരണഘടനെ അവഹേളിച്ചതിന് പുറത്തുപോകേണ്ടിവന്ന മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് ജാവഡേക്കര്‍.
സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ഭരണഘടനാ ശില്‍പ്പി ബാബാ സാഹിബ് അംബേദിക്കറെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. ഭരണഘടനാ സംരക്ഷണത്തിനായി ബി.ജെ.പി ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അഴിമതി മാത്രമാണ് നടത്തുന്നത്. പ്രതിപക്ഷവും ഒട്ടും മോശമല്ല. അഴിമതിയുടെ കാര്യത്തില്‍ രണ്ട് കൂട്ടരും മത്സരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ പേരില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും പ്രകാശ് ജാവഡേക്കര്‍ ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."