HOME
DETAILS
MAL
ചൈനയോട് റഷ്യ ആയുധങ്ങൾ തേടിയെന്ന് യു.എസ്; നിഷേധിച്ച് ചൈന
backup
March 15 2022 | 06:03 AM
വാഷിങ്ടൺ
ഉക്രൈൻ അധിനിവേശം ലക്ഷ്യം കാണാതെ 20ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ റഷ്യ ചൈനയോട് ആയുധങ്ങൾ ആവശ്യപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ലോകത്ത് ആയുധശേഷിയിൽ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ 22ാം സ്ഥാനത്തുള്ള ഉക്രൈൻ ആക്രമണം തുടങ്ങി മൂന്നാഴ്ച കഴിഞ്ഞും പ്രതിരോധിക്കുകയാണ്. പ്രതിരോധം കനത്തതോടെ റഷ്യയുടെ മുന്നേറ്റത്തിനു വേഗത കുറഞ്ഞു. ഇതിനിടെയാണ് സുഹൃത്ത് രാജ്യമായ ചൈനയോട് റഷ്യ ആയുധങ്ങൾ ആവശ്യപ്പെട്ടതായി ഫിനാൻഷൽ ടൈംസും വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇക്കാര്യത്തെപ്പറ്റി ഒരറിവുമില്ലെന്നായിരുന്നു വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യുവിന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ റഷ്യ-ഉക്രൈൻ സംഘർഷം കുറയ്ക്കുന്നതിനാണ് ചൈന മുൻഗണന നൽകുന്നതെന്നും ലിയു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."