HOME
DETAILS
MAL
സ്വര്‍ണ വില കുത്തനെ ഇടിയുന്നു; ഒരാഴ്ചക്കിടെ 2700 രൂപ കുറഞ്ഞു
backup
March 16 2022 | 05:03 AM
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിയുന്നു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 37,840 രൂപയായി. ഗ്രാമിന് 4730 രൂപയായി.
ഉക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. ഈ മാസം ഒന്‍പതിന് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയിരുന്നു. 40,560 ആയിരുന്നു. പിന്നീടങ്ങോട്ട് ഇടിവ് തുടരുകയായിരുന്നു. ഇപ്പോള്‍ 38000ല്‍ താഴെയെത്തി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."