എ.എ റഹീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി
തിരുവനന്തപുരം: സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി എ.എ റഹീം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷനായ എ.എ റഹീമിനെ രാജ്യസഭയിലേക്ക് അയക്കാനാണ് തീരുമാനം.
ഇടതുമുന്നണിയ്ക്കു വിജയസാധ്യതയുള്ള രണ്ടു രാജ്യസഭ സീറ്റുകള്‍ സി.പിഎമ്മും സി.പി.ഐയും പങ്കിട്ടെടുക്കുകയായിരുന്നു. ഇന്നലെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന മുന്നണി യോഗത്തിലാണ് തീരുമാനം.
എന്‍.സി.പിയും എല്‍.ജെ.ഡിയും ജെ.ഡി.എസും സീറ്റ് ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ചയ്ക്കു പോലും സി.പി.എം തയറായില്ല. ഒഴിവുള്ള രണ്ടു സീറ്റുകളിലേയ്ക്കു സി.പി.എമ്മും സി.പി.ഐയും മത്സരിക്കുകയാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു യോഗത്തെ അറിയിച്ചത്.
എസ്എഫ്ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേരളാസര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലാ യൂണിയന് ചെയര്മാന് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, നിലവില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."