HOME
DETAILS

യമനിൽ പ്രതീക്ഷയേകി സഊദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു

  
backup
March 23, 2021 | 3:44 AM

saudi-arabia-announces-new-initiative-to-resolve-yemeni-crisis-2021

റിയാദ്: വർഷങ്ങളായി നടക്കുന്ന യുദ്ധം കൊണ്ട് ദുരിതം കൊടുമ്പിരി കൊള്ളുന്ന യമനിൽ പുതിയ സമാധാന നീക്കവുമായി സഊദി അറേബ്യ. സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചത്. സന്‍ആ എയര്‍പോര്‍ട്ട് വീണ്ടും തുറക്കാനും അല്‍ഹുദൈദ തുറമുഖത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും അനുവദിക്കുന്ന പുതിയ പദ്ധതി യമനിൽ സമാധാനം തിരിച്ചു കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൻആ വിമാനത്താവളത്തിൽ നിന്നും പ്രാദേശിക അന്തർ ദേശീയ വിമാന സർവ്വീസ് ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ ഉൾകൊള്ളുന്ന സമാധാന പദ്ധതിയാണ് സഊദി വിദേശ കാര്യ മന്ത്രി പ്രഖ്യാപിച്ചത്.

യു.എന്‍ നിരീക്ഷണത്തില്‍ സമഗ്ര വെടിനിര്‍ത്തല്‍, അല്‍ഹുദൈദ തുറമുഖത്തു നിന്നുള്ള നികുതികളും കസ്റ്റംസ് വരുമാനവും സ്റ്റോക്ക്‌ഹോം കരാര്‍ പ്രകാരം യെമന്‍ സെന്‍ട്രല്‍ ബാങ്ക് സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിക്കല്‍, യു.എന്‍ 2216-ാം നമ്പര്‍ പ്രമേയത്തിനും ഗള്‍ഫ് സമാധാന പദ്ധതിക്കും യെമന്‍ ദേശീയ സംവാദത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്കും അനുസൃതമായി സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാന്‍ വ്യത്യസ്ത യെമന്‍ കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിക്കല്‍ എന്നിവയും സഊദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

പ്രതിസന്ധി പരിഹരിക്കാൻ യമൻ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ പരിഹാര ചർച്ചകൾ ആരംഭിക്കുമെന്നും ഹൂതികൾ സമാധാന പദ്ധതി സമ്മതിച്ചു കഴിഞ്ഞാൽ വെടിനിർത്തൽ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. യു.എന്നിന്റെ ആഭ്യമുഖ്യത്തിൽ യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സമാധാന പദ്ധതിയെന്ന് കരടിൽ സഊദി അറേബ്യ വ്യക്തമാക്കി. സഊദി നീക്കം ആറു വർഷമായി യുദ്ധം തുടരുന്ന യമനിൽ സമാധാനം കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഊദി നീക്കത്തെ ഐക്യ രാഷ്ട്ര സഭയും അമേരിക്കയും സ്വാഗതം ചെയ്‌തു. യെമൻ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള സ്വന്തം ശ്രമങ്ങളുമായി സഊദി സമാധാന നീക്കം സ്വാഗതാർഹമെന്ന് അക്യരാഷ്ട്ര സഭ വ്യക്തമാക്കി. പുതിയ നിർദേശങ്ങളോട് പൂർണ്ണമായും യോജിക്കുന്നതായും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. യമനിൽ സംഘർഷം അവസാനിപ്പിക്കാനും യെമൻ ജനതയുടെ ദുരിതങ്ങൾ പരിഹരിക്കാനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നതിൽ സംശയമില്ല, ഈ ലക്ഷ്യം നേടുന്നതിന് എല്ലാ പാർട്ടികളുമായും തുടർന്നും പ്രവർത്തിക്കാൻ യുഎൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎന്നിലെ സഊദി അംബാസഡർ അബ്ദുല്ല അൽ മുഅല്ലിമിയുമായുള്ള ഒരു ഫോൺ സംഭാഷണത്തിനിടെ ഗുട്ടെറസ് നേരിട്ട് ഈ നീക്കത്തെ സ്വാഗതം ചെയ്തു. സഊദി നീക്കത്തെ അറബ് രാജ്യങ്ങളും ജി സി സി സഖ്യവും സ്വാഗതം ചെയ്‌തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  17 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  17 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  17 hours ago
No Image

മധ്യപ്രദേശിലെ കമല്‍ മൗലാ പള്ളിയില്‍ ഇന്ന് ഒരേസമയം ബസന്ത് പഞ്ചമി പൂജയും ജുമുഅയും നടക്കും; കനത്ത സുരക്ഷ 

National
  •  12 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  18 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  18 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  18 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  19 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  19 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  19 hours ago