HOME
DETAILS

സര്‍വേകളിലല്ല, ജനങ്ങളിലാണ് വിശ്വാസം: മുസ്‌ലിം ലീഗ്

  
backup
March 23, 2021 | 4:25 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b4%be

 

കോഴിക്കോട്: വാസ്തവവിരുദ്ധമായ സര്‍വേകളിലല്ല ജനങ്ങളിലാണ് വിശ്വാസം വച്ചുപുലര്‍ത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പെയ്ഡ് സര്‍വേകളാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനമെന്ന നിലയില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അതെല്ലാം വ്യാജമാണ്. മാധ്യമമുതലാളിമാരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചുമാണ് ഇത്തരം സര്‍വേകള്‍ തട്ടിക്കൂട്ടുന്നത്. സര്‍വേയുടെ ഭാഗമായി ആരും വോട്ടര്‍മാരെ സമീപിച്ചിട്ടില്ല. അഭിപ്രായം തേടിയിട്ടുമില്ല. പിന്നെ സര്‍വേയ്ക്ക് എന്തടിസ്ഥാനമാണുള്ളത്? സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സര്‍വേകളാണ് ഭരണത്തുടര്‍ച്ച പ്രവചിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചാനലുകള്‍ പുറത്തുവിട്ട സര്‍വേകളുടെ സ്ഥിതി നാം കണ്ടതാണ്. എല്‍.ഡി.എഫിന് 13 മുതല്‍ 18 വരെ സീറ്റുകള്‍ കിട്ടുമെന്നായിരുന്നു ഒരു ചാനല്‍ പ്രവചിച്ചത്. എന്നിട്ടെന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലുള്ള സര്‍വേകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഒരു ആശങ്കയുമില്ല. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. സ്ഥാനാര്‍ഥിനിര്‍ണയവുമായി ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെല്ലാം യു.ഡി.എഫ് പരിഹരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബി.ജെ.പിയുടെയും കോണ്‍ഗ്രസ്മുക്ത കേരളമെന്ന സി.പി.എമ്മിന്റെയും മുദ്രാവാക്യം ഒന്നാണ്.
കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. മതേതര കേരളം ഇത് ഓര്‍ക്കേണ്ടതാണെന്നും സലാം പറഞ്ഞു.

സര്‍വേ ഫലങ്ങള്‍ അരക്കാശിനു
വിലയില്ലാത്തത്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വരുന്ന മാധ്യമ സര്‍വേകള്‍ അരക്കാശിനു വിലയില്ലാത്തതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി.എഫ് തയാറാക്കി നല്‍കിയ തിരക്കഥകള്‍ക്കനുസരിച്ചാണ് സര്‍വേകള്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള ഗൂഢാലോചനയാണിത്. ഇത്തരം സര്‍വേകള്‍ പലതവണ തെറ്റിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ നടത്തിയ സര്‍വേ അതിന് ഒന്നാംതരം ഉദാഹരണമാണ്. ഇത്തരം പ്രവചനങ്ങള്‍ പുറത്തുവിടാന്‍ നല്ല സാമ്പത്തികബാധ്യതയുണ്ട്. അതിനാല്‍ യു.ഡി.എഫിന് അതിനു കഴിയില്ല.
കള്ളപ്രചാരണങ്ങള്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ വീര്യം വര്‍ധിപ്പിക്കാനാണ് സഹായിക്കുക. തെരഞ്ഞെടുപ്പിന്റെ വക്കില്‍വച്ച് പ്രവചനങ്ങള്‍ നടത്തുന്നത് ശരിയല്ല. ജനങ്ങള്‍ ഇതു വിശ്വാസത്തിലെടുക്കാനും പോകുന്നില്ല. പ്രകടനപത്രിക മുന്‍നിര്‍ത്തി പ്രചാരണങ്ങള്‍ തുടങ്ങാനിരിക്കുന്നേയുള്ളൂ.
അതിനിടയ്ക്ക് ജയവും തോല്‍വിയും പ്രവചിക്കുന്നത് ആരും വിശ്വസിക്കില്ല. രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രം ജനങ്ങളെ അങ്കലാപ്പിലാക്കാന്‍ മാത്രമാണ് ഇതുപകരിക്കുക. ഫലം വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നും യു.ഡി.എഫ് അധികാരത്തില്‍വരുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  a month ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  a month ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  a month ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  a month ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  a month ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  a month ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  a month ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  a month ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  a month ago