വൈപ്പിന്‍ പാലങ്ങള്‍ക്ക് സഹോദരന്‍ അയ്യപ്പന്റെ പേരു നല്‍കല്‍ 22ന്
കൊച്ചി: വൈപ്പിന്‍ പാലങ്ങള്‍ക്ക് സഹോദരന്‍ അയ്യപ്പന്റെ പേര് നല്‍കി 22ന് ജനകീയ പ്രഖ്യാപനം നടക്കും. വൈപ്പിന്‍ ദ്വീപുകളെ കൊച്ചിയുമായി ബന്ധിപ്പിക്കുന്നത് ആദ്യമായി വിഭാവനം ചെയ്ത മുന്‍ മന്ത്രിയും സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമായിരുന്ന സഹോദരന്‍ അയ്യപ്പന്റെ സ്മരണാര്‍ഥം 'സഹോദര പാലം' എന്ന് ജനകീയ നാമകരണം നടത്തുന്നത്.
സഹോദരന്‍ അയ്യപ്പന്റെ ജന്മദിനമായ 22ന് വൈകിട്ട് നാലിന് കാളമുക്ക് കവലയില്‍ നടക്കുന്ന ചടങ്ങ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ.എം കെ പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ് ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിഡി സതീഷന്‍ എം.എല്‍.എ സഹോദരന്‍ അയ്യപ്പന്റെ പ്രതിമ അനാഛാദനം നടത്തും. സഹോദരവര്‍ഷം നവോത്ഥാന കേരളം എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തും.
തുടര്‍ന്ന് നാട്ടുപച്ച അവതരിപ്പിക്കുന്ന കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ജനകീയ ആവശ്യം മുന്‍ നിര്‍ത്തി വൈപ്പിന്‍ പാലങ്ങള്‍ക്ക് സഹോദരന്‍ അയ്യപ്പന്റെ പേര് സര്‍ക്കാര്‍ ഔദ്യോഗികമായി നാമകരണം ചെയ്യണമെന്നും സഹോദരവര്‍ഷം സംഘാടക സമിതി ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എം കെ ദേവരാജന്‍,പുരുഷന്‍ ഏലൂര്‍,സി ജി ബിജു,മായാകൃഷ്ണന്‍,ഡിക്‌സണ്‍ ഡിസില്‍വ, ടി സി സുബ്രഹ്മണ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."