മാണി സി കാപ്പന്റെ വിജയത്തിലൂടെ പാലയ്ക്ക് വലിയ സേവനമെന്ന് രാഹുല്‍ഗാന്ധി
പാല: യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ സ്മാഷുകള്‍ ജോസ് കെ മാണിക്ക് തടുക്കാനാവില്ലെന്ന് രാഹുല്‍ഗാന്ധി. പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുല്‍.
സര്‍വീസുകള്‍ തന്നെ എതിരാളിക്ക് താങ്ങാനാവില്ല. പിന്നെയല്ലേ സ്മാഷ് എന്നും രാഹുല്‍ പറഞ്ഞു.
മാണി സി കാപ്പന് വീണ്ടും ജയിക്കുന്നതിലൂടെ പാലയ്ക്ക് വലിയ സേവനമാണ് ചെയ്യാന്‍ പോകുന്നത്. ജനങ്ങളിലേക്ക് പണമെത്തിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാകൂ. ജനങ്ങളിലേക്ക് പണമെത്തിക്കുകയും പുതിയ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുകയുമണ് ന്യായ് പദ്ധതിയിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ പറഞ്ഞു.
അതൊരു സൗജന്യമോ സമ്മാനമോ നല്കലല്ല. സാമാന്യ ബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തികശാസ്ത്ര പ്രയോഗമാണ്. സാധാരണക്കാരന്റെ കൈകളിലെത്തുന്നു പണം അവര്‍ വഴി വിപണിയിലെത്തും. സാധനസാമഗ്രികള്‍ ചെലവാകും. അപ്പോള്‍ സാധനസാമഗ്രികള്‍ പുതുതായി വന്‍തോതില്‍ ഉല്പാദിപ്പിക്കപ്പെടും. ഉല്പാദനം കൂട്ടാന്‍ തൊഴില്‍ശാലകള്‍ സജീവമാകും.
അതോടെ തൊഴിലാളികള്‍ക്കു കൂടുതല്‍ തൊഴിലുണ്ടാകും. ഇത്തരത്തിലൊരു സാമ്പത്തിക ചക്രമാണ് യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ സംഭവിക്കാന്‍ പോവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."