ഇടക്കൊച്ചി കുടിവെള്ള പദ്ധതി: ആദ്യഘട്ടം ഉടന്‍ തുടങ്ങും
കൊച്ചി: ഇടക്കൊച്ചി കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം റോഡ് കുഴിക്കുന്നതിനുള്ള അനുവാദം കിട്ടുന്ന മുറയ്ക്കും പൈപ്പുകള്‍ ലഭ്യമാകുന്നതിനനുസരിച്ചും തുടങ്ങാന്‍ തീരുമാനം. എം.എല്‍.എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ജലാലുദ്ദീന്റെ ഓഫീസില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. അരൂര്‍ ബൈപാസ് ജങ്ഷന് മുതല്‍ അരൂര്‍ ഇടക്കൊച്ചി പാലം വരെയാണ് ആദ്യഘട്ടം.
പദ്ധതിയുടെ രണ്ടാം റീച്ചായ ഇടക്കൊച്ചി -അരൂര്‍ പാലം മുതല്‍ പദ്ധതി പ്രദേശം വരെ പൈപ്പിടലിന് അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമായതിനാല്‍ തുക റിവൈസ് ചെയ്ത് കിട്ടുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടികളാരംഭിക്കും. മണ്ണ് പരിശോധനയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുടിവെള്ള ടാങ്ക്, കോംപൗണ്ട് വാള് എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
ഇടക്കൊച്ചി മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി എം.എല്‍.എമാരുടെ നിര്‍ദേശപ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി കോര്‍പ്പറേഷനിലെ 13, 14, 15, 16 വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കൗണ്‍സിലര്‍മാരായ പ്രതിഭ ഹരി, കെ.ജെ ബേസില്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാബു തോമസ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."