മക്കയില്‍ ഹാജിമാരുടെ സേവനത്തിനായി വിഖായ കര്‍മരംഗത്ത്
മക്ക:ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പുണ്യ മക്കയിലേക്ക് ഹജ്ജിനായി ഒഴുകിയെത്തിയ ഹാജിമാരെ വരവേല്‍ക്കാനും സ്വീകരിക്കാനും സഹായമര്‍പ്പിക്കാനും പ്രബുദ്ധ കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ കര്‍മ്മധീരരായ പ്രവര്‍ത്തകര്‍ സേവന സജ്ജരായി കര്‍മ്മരംഗത്ത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പുണ്യഭൂമിയിലെത്തിയിരുന്ന ഹാജിമാര്‍ക്ക് നല്‍കിയ സേവനത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവക വിഭാഗമായ വിഖായ ഇത്തവണയും വിപുലമായ സജ്ജീകരണങ്ങളുമായി കര്‍മ്മരംഗത്തുള്ളത്.
ഏഷ്യന്‍ ഓഡിറ്റോയത്തില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ അമാനത്ത് മുഹമ്മദ് ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍േ ഉദ്ഘാടനം ചെയ്തു. എ.എം.ഫരീദ് എറണാകുളം ലോഞ്ചിങ്ങ് നിര്‍വഹിച്ചു.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി, സി.എച്ച് ത്വയ്യിബ് ഫൈസി, മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്, മഅ്മൂന്‍ ഹുദവി, അബൂബക്കര്‍ ദാരിമി, ഹാരിസ് ബാഖവി കമ്പളക്കാട്, സ്വാലിഹ് അന്‍വരി ചേകനൂര്‍, ബശീര്‍ ദാരിമി തൂത, സുലൈമാന്‍ മാളിയേക്കല്‍, മജീദ് കൊണ്ടോട്ടി, ടി.വി അഹ്്മദ് ദാരിമി, സലീം എടക്കര, നൗഷാദ് മൗലവി, റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, പാലോളി സൈനുദ്ദീന്‍, നാസര്‍ അന്‍വരി പുത്തൂര്‍, സക്കീര്‍ കോഴിച്ചന, അസൈനാര്‍ ഹാജി ഫറോക്ക് എന്നിവര്‍ സംബന്ധിച്ചു. എസ്.കെ.ഐ.സി സെക്രട്ടറി സിദ്ദീഖ് വളമംഗലം സ്വാഗതവും സക്കീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."