പൈപ്പ് പൊട്ടി പെട്രോള്‍ ചോര്‍ന്നു; കിട്ടിയ ബക്കറ്റെടുത്ത് പാടത്തേക്ക് ഓടി നാട്ടുകാര്‍, വിഡിയോ....
കഖാരിയ: ബിഹാറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് പെട്രോള്‍ ശേഖരിക്കാന്‍ ബക്കറ്റെടുത്ത് പാടത്തേക്കോടി നാട്ടുകാര്‍. വയലിലേക്ക് ഒഴുകിയ പെട്രോള്‍ ശേഖരിക്കാന്‍ കയ്യില്‍ കിട്ടിയ പാത്രങ്ങളുമായി ദൂരെ സ്ഥലത്തുനിന്നുപോലും ആള്‍ക്കാരെത്തി. പൊലീസെത്തിയാണ് നാട്ടുകാരെ ഇവിടെനിന്ന് ഒഴിപ്പിച്ചത്.
അസമിലേക്ക് ഇന്ധനം കൊണ്ടുപോയിരുന്ന പൈപ്പ് ലൈനിലാണ് ചോര്‍ച്ചയുണ്ടായത്. ബകിയ ഗ്രാമത്തിലെ ചോളപ്പാടത്തേക്കാണു പെട്രോള്‍ ഒഴുകിയത്. ഈ സ്ഥലം മുഴുവന്‍ പൊലീസ് വിലക്കേര്‍പ്പെടുത്തി. തീപ്പെട്ടി ഉരയ്ക്കുന്നതുള്‍പ്പെടെ തീപിടിക്കാന്‍ സാധ്യതയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
ബരൗണി ഓയില്‍ റിഫൈനറിയില്‍നിന്നുള്ള പൈപ്പ് ഭൂമിക്കടിയില്‍കൂടെയാണ് സ്ഥാപിച്ചിരുന്നത്. പൈപ്പിലെ പൊട്ടല്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ തുടങ്ങി.
പൈപ്പ് ലൈനില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടാകാം. ഐഒസി ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചാല്‍ മാത്രമേ ഇത് വ്യക്തമാകൂ. അതുവരെ ഇത് പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
खगड़िया में Oil India की पाइपलाईन में हुआ रिसाव तो गैलन, लोटा, बाल्टी जैसे बर्तन लेकर तेल लूटने पहुंच गए ग्रामीण। इस मामले पर बात करते हुए Oil India के SE हिमांशु सिंह ने कहा: इस मामले में FIR दर्ज होगी।#Khagaria #Bihar #OilIndia pic.twitter.com/ICCdeS7a2S
— Bihar Tak (@BiharTakChannel) January 10, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."