വഖ്ഫ് സംരക്ഷണ പ്രക്ഷോഭം റമദാന് ശേഷം ശക്തിപ്പെടുത്താൻ ലീഗ് തീരുമാനം
തിരുവനന്തപുരം
വഖ് ഫ് സംരക്ഷണ പ്രക്ഷോഭം റമദാന് ശേഷം കൂടുതൽ ശക്തിപ്പെടുത്താൻ മുസ് ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പി.എസ്.സി നിയമനവുമായി സർക്കാർ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ സർക്കാർ പിന്മാറുന്നത് വരെ സമരം തുടരും. കെ റെയിലിന്റെ പേരിൽ പൊലിസ് നടത്തുന്ന നരനായാട്ടിൽ യോഗം പ്രതിഷേധിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് കാംപയിൻ റമദാൻ ഒന്ന് മുതൽ ഒരു മാസക്കാലയളവിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. ധനശേഖരണം വിജയിപ്പിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി ഉന്നതാധികാര സമിതി പ്രഖ്യാപിച്ചത് ഐകകണ്ഠ്യേന അംഗീകരിച്ചു. ഇന്നലെ തിരുവനന്തപുരം നന്ദാവനത്തെ സി.എച്ച് മുഹമ്മദ് കോയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ പാണക്കാട് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ഉന്നതാധികാര സമിതി അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ്, ഡോ. ഡോ. എം.കെ മുനീർ, വി.കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിൻ ഹാജി, പി.എച്ച് അബ്ദുസ്സലാം ഹാജി, സി.പി ബാവ ഹാജി, സി.എ.എം.എ കരിം, കെ.ഇ അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."